Home rss national malayalam പുതിയ വാർത്ത സവര്‍ക്കര്‍ വിവാദത്തിനു പിന്നാലെ വര്‍ഗീയ നീക്കവുമായി ബി ജെ പി

സവര്‍ക്കര്‍ വിവാദത്തിനു പിന്നാലെ വര്‍ഗീയ നീക്കവുമായി ബി ജെ പി

3
0

Source :- SIRAJLIVE NEWS

കൊച്ചി | സ്വാതന്ത്ര്യസമര ക്വിസ് മത്സര ചോദ്യ വിവാദത്തിനു പിന്നാലെ വര്‍ഗീയ നീക്കവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സവര്‍ക്കറെ ഇഷ്ടമില്ലെങ്കില്‍ ടിപ്പു സുല്‍ത്താന്റെ പുസ്തകം വായിക്കട്ടെ എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വി ഡി സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം വിവാദത്തിലായതിനു പിന്നാലെ, രാജ്യത്തിന്റെ ചരിത്രം തിരുത്താന്‍ മുസ്ലിം ലീഗ് ശ്രമിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് വിദ്യാഭ്യാസ മേഖലയില്‍ എന്തെങ്കിലും ഗൂഢാലോചന നടത്തിയാല്‍ ബി ജെ പി പ്രതികരിക്കും. നാടിന്റെ ചരിത്രം തീരുമാനിക്കേണ്ടത് ലീഗ് അല്ലെന്നും ചരിത്രമെന്തെന്ന് ഓരോരുത്തര്‍ക്കും അറിയാമെന്നും നാടിന്റെ ചരിത്രം തീരുമാനിക്കേണ്ടത് മുസ്ലിം ലീഗല്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറിനെച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നിരുന്നു. വന്ദേമാതരം പൂര്‍ണമായി ചൊല്ലേണ്ടതില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതുവരെ വന്ദേമാതരം പൂര്‍ണമായി ചൊല്ലിയിട്ടില്ല.

കോണ്‍ഗ്രസിന്റെയും യു പി എയുടെയും പരിപാടികളില്‍ വന്ദേ മാതരത്തിന്റെ ആദ്യ ഭാഗം മാത്രമാണ് ആലപിച്ചിരുന്നത്. അതുതന്നെയാണ് തങ്ങളുടെ നയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

Content Highlights:
BJP leader Rajeev Chandrasekhar criticized Muslim League over the Savarkar quiz controversy in Kerala. He defended the historical inclusion while rejecting League intervention in education. Minister PK Kunhalikutty reiterated that only the initial stanza of Vande Mataram is traditionally recited.