Home rss national malayalam പുതിയ വാർത്ത സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം: ഡോ. അന്‍വര്‍ ഗര്‍ഗാശ്

സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം: ഡോ. അന്‍വര്‍ ഗര്‍ഗാശ്

2
0

Source :- SIRAJLIVE NEWS

അബൂദബി | ഗള്‍ഫ് രാജ്യങ്ങളിലെ വ്യക്തികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന അധിക്ഷേപങ്ങളും ശത്രുതാപരമായ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്ന് യു എ ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാശ് ആവശ്യപ്പെട്ടു. മേഖലയുടെ ഉയര്‍ന്ന മൂല്യങ്ങള്‍ക്കും സാംസ്‌കാരിക പാരമ്പര്യത്തിനും ചേര്‍ന്നതല്ല ഈ മോശം പ്രവണതയെന്ന് അദ്ദേഹം പറഞ്ഞു.

സമീപകാലത്ത് വര്‍ധിച്ചുവരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കും തരംതാണ ഭാഷാപ്രയോഗങ്ങള്‍ക്കും അതീതമായി മാന്യത പുലര്‍ത്താന്‍ ഗള്‍ഫ് ജനത മുന്നോട്ടുവരണമെന്ന് അന്‍വര്‍ ഗര്‍ഗാശ് ആഹ്വാനം ചെയ്തു. സാമൂഹിക മാധ്യമങ്ങളിലെ തര്‍ക്കങ്ങളില്‍ കാണുന്ന ഇത്തരം അധിക്ഷേപങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. ഉപയോഗിക്കുന്ന തരംതാണ വാക്കുകള്‍ തങ്ങളുടെ സ്വഭാവത്തെയോ ധാര്‍മികതയെയോ മൂല്യങ്ങളെയോ പ്രതിഫലിപ്പിക്കുന്നില്ല.

മേഖല അതീവ നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ എല്ലാവരിലും ഉയര്‍ന്ന അവബോധവും ഉത്തരവാദിത്ത ബോധവും അനിവാര്യമാണ്. ചില വിഷയങ്ങളിലെ വിലയിരുത്തലുകളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും, ആരോഗ്യകരവും പരസ്പര ബഹുമാനത്തോടെയുള്ളതുമായ സംവാദ ശൈലിയാണ് കാത്തുസൂക്ഷിക്കേണ്ടതെന്നും ഡോ. അന്‍വര്‍ ഗര്‍ഗാശ് ചൂണ്ടിക്കാട്ടി.

Content Highlights:
UAE Presidential Adviser Dr. Anwar Gargash called for an immediate end to abusive campaigns and online defamation on social media. He stressed that personal attacks undermine public discourse and social harmony. Gargash urged users to maintain ethical standards and respect digital boundaries.