Source :- SIRAJLIVE NEWS
സ്റ്റോക്ക്‌ഹോം | 2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും. മാക്രോ ഇക്കണോമിക് സ്റ്റെബിലൈസേഷന്റെ സൂക്ഷ്മ സാമ്പത്തിക അടിത്തറയെക്കുറിച്ചുള്ള നിര്‍ണ്ണായക ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം
സ്റ്റോക്ക്‌ഹോമിലെ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസാണ് തിങ്കളാഴ്ചയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.ഇരുവരുടെയും ഗവേഷണങ്ങളുടെ ഫലമായി വികസിച്ചുവന്ന ന്യൂ കെയ്നേഷ്യന്‍ മോഡലുകള്‍ സാമ്പത്തിക സ്ഥിരീകരണ നയങ്ങള്‍ വിപണിയിലെ ചാക്രിക ചലനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുന്നതിലും അളക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ചു. നിലവില്‍ ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബേങ്കുകളും ധനകാര്യ മന്ത്രാലയങ്ങളും പണനയങ്ങളും സാമ്പത്തിക ചട്ടക്കൂടുകളും രൂപപ്പെടുത്താന്‍ ഈ മാതൃകകളാണ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്
Content Highlights: The 2026 Nobel Prize in Economic Sciences has been awarded to Robert E. Hall and Michael Woodford. The Royal Swedish Academy of Sciences honored them for research on the microfoundations of macroeconomic stabilization. Their New Keynesian models guide central banks and finance ministries globally.




