Home rss national malayalam പുതിയ വാർത്ത സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്:പിണറായി വിജയനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്:പിണറായി വിജയനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

2
0

Source :- SIRAJLIVE NEWS

ഇടുക്കി| സിഎംആര്‍എല്‍ – എക്‌സാലോജിക്ക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ നിയമനടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിങ്കളാഴ്ച തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകേണ്ട ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഇന്നലെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. എഫ്ഐആര്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.

ഗുരുതര കുറ്റകൃത്യങ്ങള്‍ അടങ്ങിയ കത്താണ് ഇഡിയുടെതെന്നും അതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നുമാണ് ഹരജിക്കാരനായ അഡ്വ. കെ എം ഷാജഹാന്‍ കോടതിയില്‍ വാദിച്ചത്. അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങള്‍ വ്യക്തമാക്കി ഇഡി നല്‍കുന്ന കത്തിന്‍മേല്‍ പോലീസ് നേരിട്ട് എഫ്‌ഐആര്‍ ഇടേണ്ടതുണ്ടോ എന്ന നിയമ പ്രശ്‌നമാണ് കോടതി പ്രധാനമായും പരിഗണിച്ചത്. ഇതിനായി ഇഡി ഡിജിപിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അതേസമയം, മാസപ്പടിയില്‍ കേസെടുക്കമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. കോടതി നിര്‍ദേശം അനുസരിച്ച് അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുക്കും. ഉത്തരവ് അനുസരിക്കുമെന്നും സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

Content Highlights:
The Kerala High Court ordered an FIR against Pinarayi Vijayan, Veena Vijayan, and PA Mohammed Riyas over the CMRL-Exalogic monthly pay-off controversy. The court stated that an FIR can be directly registered under the Anti-Corruption Act based on the ED’s findings. Political leaders have responded, confirming that the government will proceed according to the court’s directives.