Home rss national malayalam പുതിയ വാർത്ത സിന്ധു നദീജലക്കരാര്‍ പുന:സ്ഥാപിക്കില്ല; കോടതി വിധി തള്ളി ഇന്ത്യ

സിന്ധു നദീജലക്കരാര്‍ പുന:സ്ഥാപിക്കില്ല; കോടതി വിധി തള്ളി ഇന്ത്യ

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  സിന്ധു നദീജലക്കരാര്‍ റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും കരാറിലെ വ്യവസ്ഥകള്‍ ഇന്ത്യ പാലിക്കണമെന്നുമുള്ള കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്റെ (സിഒഎ) വിധി തള്ളി ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് റദ്ദാക്കിയ സിന്ധുനദീജല കരാര്‍ പുനഃസ്ഥാപിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. പാക്കിസ്ഥാന്റെ അപേക്ഷ പ്രകാരം കരാര്‍ പുനഃസ്ഥാപിക്കാന്‍ വിധിച്ച ഹേഗിലെ അന്താരാഷ്ട്ര മധ്യസ്ഥതാ കോടതിയുടെ (പെര്‍മന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍) വിധി അംഗീകരിക്കുന്നില്ലെന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഈ കോടതിയെയും ഇന്ത്യ അംഗീകരിക്കുന്നില്ല. ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടാനുള്ള അധികാരം കോടതിക്കില്ല.1960ല്‍ നിലവില്‍ വന്ന കരാര്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് അധികാരമില്ലെന്നു കോടതി ഇന്നലെ വിധിച്ച പശ്ചാത്തലത്തിലാണു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. പാക്കിസ്ഥാനുമായി ജലം പങ്കുവയ്ക്കാനുള്ള കരാര്‍ പാലിക്കാന്‍ ഇന്ത്യ തയാറാകണം എന്നാണ് കോടതി ആവശ്യപ്പെട്ടത്. പാക്കിസ്ഥാന്റെ ഹരജിയിലാണു വിധി.

നിയമവിരുദ്ധമായി രൂപവത്കരിച്ച കോടതിക്ക് ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.കോടതിയുടെ ഇത്തരം പ്രഖ്യാപനങ്ങള്‍ ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Content Highlights: India has rejected the Permanent Court of Arbitration ruling regarding the Indus Waters Treaty. The Ministry of External Affairs stated the tribunal lacks jurisdiction over India’s sovereignty. Consequently, the suspension of the 1960 water-sharing agreement following the Pahalgam attack remains unchanged.