Home rss national malayalam പുതിയ വാർത്ത സിലബസ് പരിഷ്‌കരണവും ഒരു വര്‍ഷ ബിരുദ പ്രോഗ്രാമുകളുമായി എം ജി സര്‍വ്വകലാശാല

സിലബസ് പരിഷ്‌കരണവും ഒരു വര്‍ഷ ബിരുദ പ്രോഗ്രാമുകളുമായി എം ജി സര്‍വ്വകലാശാല

2
0

Source :- SIRAJLIVE NEWS

കോട്ടയം | നാലു വര്‍ഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലെ അപാകതകള്‍ പരിഹരിക്കുന്നതിനും വ്യവസായ സൗഹൃദവും തൊഴിലധിഷ്ഠിതവും നൈപുണ്യ വികസനവും ഉറപ്പുവരുത്തുന്ന സിലബസ് തയ്യാറാക്കുന്നതിനും എം ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരം രണ്ടു വര്‍ഷ പി ജി പ്രോഗ്രാമുകളുടെ സിലബസ് പരിഷ്‌കരിക്കുന്നതിനും ഒരു വര്‍ഷ പി ജി പ്രോഗ്രാമുകള്‍ ആരംഭിക്കുമ്പതിനുമുള്ള നടപടികള്‍ ആരംഭിച്ചു.

മുന്‍ സിന്‍ഡിക്കേറ്റിന്റെ കാലത്ത് യു.ജി.സി. ചട്ടങ്ങള്‍ക്കു വിരുദ്ധമായി അനുവദിച്ച ഗവേഷണ കേന്ദ്രങ്ങളില്‍ പുന:പരിശോധന നടത്തുന്നതിനും ഗവേഷണ കേന്ദ്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചു. സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഹോപ് ഫണ്ട് ( Hope Fund ) എന്ന പേരില്‍ ജീവകാരുണ്യസഹായ നിധിക്കു എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി.

ദുരന്തങ്ങളിലോ അപകടങ്ങളിലോ സഹായമാവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ഫണ്ട് വിനിയോഗിക്കുന്നതെന്ന് സിന്‍ഡിക്കേറ്റ് അംഗവും സ്റ്റുഡന്റ് വെല്‍ഫയര്‍ കമ്മറ്റി കണ്‍വീനറുമായ ആന്‍ സെബാസ്റ്റ്യന്‍ അറിയിച്ചു. യൂണിവേഴ്‌സിറ്റി സെനറ്റിലേക്കുള്ള വിദ്യാര്‍ത്ഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പില്‍ 2021 വരെ തുടര്‍ന്ന് വന്നിരുന്ന സിംഗിള്‍ ബാലറ്റ് സിസ്റ്റം പുനസ്ഥാപിക്കാന്‍ സിന്ഡിക്കേറ്റ് തീരുമാനിച്ചു