Home rss national malayalam പുതിയ വാർത്ത സി ജെ പിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള മുംബൈയിലെ സംഗമം: തുഷാര്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

സി ജെ പിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള മുംബൈയിലെ സംഗമം: തുഷാര്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

2
0

Source :- SIRAJLIVE NEWS

മുംബൈ | സി ജെ പി യുടെ നേതൃത്വത്തിലുള്ള ഡല്‍ഹിയിലെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് മുംബൈയില്‍ നടന്ന ഐക്യദാര്‍ഢ്യ സംഗമത്തിന് എത്തിയവര്‍ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി, ഉദ്ധവ് താക്കറെ വിഭാഗം ശിവസേന എം എല്‍ എ. വരുണ്‍ സര്‍ദേശായി, നടന്‍ ഇമ്രാന്‍ ഖാന്‍ തുടങ്ങി 12 പേര്‍ക്കെതിരെയാണ് കേസ്. കണ്ടാലറിയാവുന്ന 350 പേര്‍ക്കെതിരെയും കേസെടുത്തു. സംഭവത്തില്‍ 600 പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

തുഷാര്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഹം ഭാരത് കെ ലോഗ്’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഐക്യദാര്‍ഢ്യ സംഗമം നിശ്ചയിച്ചിരുന്നത്. പക്ഷെ, സമരം നടക്കാനിരുന്ന ക്രാന്തി മൈതാനത്തിലേക്ക് നീളുന്ന റോഡ് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. ഇതോടെ മൈതാനത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഇതോടെയാണ് പോലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തത്.

തുഷാര്‍ ഗാന്ധിയെ അന്ധേരി വെസ്റ്റിലെ ഡി എന്‍ നഗര്‍ പോലീസ് സ്റ്റേഷനിലേക്കും ഇമ്രാന്‍ ഖാനെ ടാര്‍ഡിയോ സ്റ്റേഷനിലേക്കുമാണ് പോലീസ് എത്തിച്ചത്. പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്ന് തുഷാര്‍ ഗാന്ധിയും തനിക്ക് ഭയമില്ലെന്നും ചുറ്റം നടക്കുന്ന കാര്യങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും നടന്‍ ഇമ്രാന്‍ ഖാനും പ്രതികരിച്ചു.

Content Highlights:
Mumbai police registered a case against social activist Tushar Gandhi and others following a public gathering expressing solidarity with CJP. The event drew significant attention amid ongoing debates over civil liberties and activism. Authorities are currently investigating the circumstances surrounding the rally.