Home rss business malayalam സീതയായി സായ് പല്ലവിയേക്കാൾ മികച്ചൊരു താരം ഇന്ത്യയിലില്ല; വിമർശനങ്ങൾക്ക് മറുപടിയുമായി ധനുഷ്

സീതയായി സായ് പല്ലവിയേക്കാൾ മികച്ചൊരു താരം ഇന്ത്യയിലില്ല; വിമർശനങ്ങൾക്ക് മറുപടിയുമായി ധനുഷ്

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’യിൽ സീതയായി അഭിനയിക്കുന്ന സായ് പല്ലവിക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ ധനുഷ്. സീതയുടെ വേഷം അവതരിപ്പിക്കാൻ സായ് പല്ലവിയേക്കാൾ മികച്ചൊരു താരം ഇന്ത്യയിൽ തന്നെയില്ലെന്ന് അദ്ദേഹം പറഞ്ഞു. ധനുഷും സായ് പല്ലവിയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം ‘ഓം’ന്റെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.

സീതയുടെ വേഷത്തിലേക്ക് സായ് പല്ലവിയെ തിരഞ്ഞെടുത്തതിനെതിരെ ഉയരുന്ന വിമർശനങ്ങളുടെ കാരണം മനസ്സിലാകുന്നില്ലെന്ന് ധനുഷ് പറഞ്ഞു. ചിത്രീകരണത്തിനിടയിലെ ഇടവേളകളിൽ പോലും പ്രാർത്ഥിക്കുന്ന, ദൈവത്തോട് അത്രയേറെ ഭക്തിയും ശുദ്ധമനസ്സുമുള്ള വ്യക്തിയാണ് സായ് പല്ലവി. സൗന്ദര്യത്തിലും അഭിനയമികവിലും താരത്തിന് പകരംവെക്കാൻ മറ്റൊരാളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മാരി 2’വിൽ ഒന്നിച്ച് അഭിനയിച്ച കാലത്തെ സായ് പല്ലവിയെയും ഒൻപത് വർഷങ്ങൾക്കുശേഷം ‘ഓം’ സെറ്റിൽ കണ്ട താരത്തെയും താരതമ്യം ചെയ്തും ധനുഷ് സംസാരിച്ചു. അഭിനയത്തിലും സംസാരത്തിലും ശരീരഭാഷയിലുമെല്ലാം സായ് വലിയ ആത്മവിശ്വാസം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ധനുഷിനും മമ്മൂട്ടിക്കുമൊപ്പം സായ് പല്ലവി പ്രധാന വേഷത്തിലെത്തുന്ന ‘ഓം’ നവംബർ 20ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ നിത്യ റെഡ്ഡി എന്ന സിബിഐ ഉദ്യോഗസ്ഥയായാണ് സായ് അഭിനയിക്കുന്നത്. അതേസമയം, രൺബീർ കപൂർ ശ്രീരാമനായും യഷ് രാവണനായും എത്തുന്ന ‘രാമായണ’യുടെ ആദ്യഭാഗത്തിൽ സീതയായി സായ് പല്ലവിയാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്കിനെച്ചൊല്ലിയും കാസ്റ്റിങ്ങിനെച്ചൊല്ലിയും സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.