Home rss national malayalam പുതിയ വാർത്ത സുഗതന്‍ കാപ്പാ കേസില്‍ ജയിലില്‍; കോര്‍പറേഷന്‍ യോഗത്തില്‍ വ്യജ ഒപ്പിട്ടു

സുഗതന്‍ കാപ്പാ കേസില്‍ ജയിലില്‍; കോര്‍പറേഷന്‍ യോഗത്തില്‍ വ്യജ ഒപ്പിട്ടു

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബി ജെ പി കൗണ്‍സിലര്‍ ആര്‍ സുഗതന് വേണ്ടി കൗണ്‍സില്‍ യോഗങ്ങളില്‍ വ്യജ ഒപ്പിട്ടതിന്റെ തെളിവുകള്‍ പുറത്ത്. കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മേയര്‍ വി വി രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ക്രമക്കേട് നടന്നതെന്ന് ആരോപിച്ച് സി പി എം പ്രതിഷേധം ശക്തമാക്കുന്നു.

മൂന്ന് യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തതായി രേഖപ്പെടുത്തിയ രജിസ്റ്ററിന്റെ വിവരാവകാശ രേഖകള്‍ ഉള്‍പ്പെടുത്തി എസ് ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക്ക് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനും പരാതി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 26, മാര്‍ച്ച് 3, ഏപ്രില്‍ 27 തീയതികളിലെ കൗണ്‍സില്‍ യോഗത്തില്‍ വ്യാജ ഒപ്പിട്ടെന്നു വ്യക്തമാക്കുന്ന രജിസ്റ്റര്‍ തെളിവുകളാണു പുറത്തുവന്നത്. വ്യാജ ഒപ്പിട്ട ഭരണസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് പ്രതിഷേധം ശക്തമാക്കുകയാണ്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബി ജെ പി ഭരിക്കുന്നത്.

Content Highlights:
Evidence emerged of fake signatures forged for jailed BJP councillor R Sugathan to prevent loss of his Trivandrum Corporation seat. The CPM alleged the fraud occurred at Mayor V V Rajesh’s office. LDF leaders filed complaints with the police commissioner demanding a full investigation into the matter.