Home LATEST NEWS malyalam പുതിയ വാർത്ത സുന്നി വിദ്യാഭ്യാസ ബോര്‍ഡ് തമിഴ്നാട് നേതൃസംഗമം നാളെ

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് തമിഴ്നാട് നേതൃസംഗമം നാളെ

2
0

Source :- SIRAJLIVE NEWS

കോഴിക്കോട് | ഇസ്‌ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡിന്റെ തമിഴ്നാട് സ്റ്റേറ്റ് നേതൃസംഗമം നാളെ  (ജൂലൈ എട്ട്, ബുധന്‍) രാവിലെ 10ന് കോഴിക്കോട് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നടക്കും.

തമിഴ്നാട്ടിലെ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരമുള്ള മദ്റസകളെ ശാക്തീകരിക്കുന്നതിനും പുതിയ മേഖലകളിലേക്ക് മദ്റസകളെ വ്യാപിപ്പിക്കുന്നതിനും ലക്ഷ്യം വെച്ച് നടക്കുന്ന സംഗമത്തില്‍ തമിഴ്നാട് സ്റ്റേറ്റ് ഘടകത്തിന്റെ സാരഥികളും റെയിഞ്ച് പ്രസിഡന്റ്, സെക്രട്ടറിമാരും തമിഴ്നാട് സ്റ്റേറ്റ് മുഫത്തിശുമാരും പ്രതിനിധികളായി പങ്കെടുക്കും.

സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി, പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ് സാഹിബ്, സിപി സൈതലവി മാസ്റ്റര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ബഷീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, ഉമ്മര്‍ മദനി പാലക്കാട്, ഡോ. അബ്ദുന്നാസിര്‍ ഹിശാമി തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കും.

Content Highlights:
The Sunni Vidyabhyasa Board is organizing a Tamil Nadu leaders meet tomorrow. The conference aims to discuss the development and strengthening of Islamic educational institutions across the state. Prominent scholars and board leaders will attend the event to guide the future educational strategies.