Home rss national malayalam പുതിയ വാർത്ത സൂപ്പര്‍ എല്‍ നിനോ: തെക്കുകിഴക്കന്‍ ഏഷ്യയില്‍ കാട്ടുതീ രൂക്ഷം

സൂപ്പര്‍ എല്‍ നിനോ: തെക്കുകിഴക്കന്‍ ഏഷ്യയില്‍ കാട്ടുതീ രൂക്ഷം

2
0

Source :- SIRAJLIVE NEWS

ഇന്തോനേഷ്യ | ഇന്തോനേഷ്യയില്‍ രൂക്ഷമായ കാട്ടുതീയെത്തുടര്‍ന്ന് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വിഷപ്പുക വന്‍തോതില്‍ പടരുന്നു. ഇന്തോനേഷ്യക്ക് പുറമെ മലേഷ്യ, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളാണ് നിലവില്‍ കടുത്ത അന്തരീക്ഷ മലിനീകരണത്തിന്റെ ദുരിതം അനുഭവിക്കുന്നത്. പലയിടങ്ങളിലും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ള സുരക്ഷയുടെ തോതിനേക്കാള്‍ 15 മടങ്ങ് അധികമാണ് വായുമലിനീകരണം.

ജൂലൈ പകുതിയോടെ ഇന്തോനേഷ്യയിലെ സുമാത്ര, ബോര്‍ണിയോ പ്രദേശങ്ങളില്‍ ആരംഭിച്ച കാട്ടുതീയാണ് വന്‍ ദുരന്തമായി മാറിയത്. പ്രദേശത്ത് നിലനില്‍ക്കുന്ന സൂപ്പര്‍ എല്‍ നിനോ മൂലമുള്ള വരള്‍ച്ച സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ മാത്രം ഇന്തോനേഷ്യയില്‍ 50,000-ത്തിലധികം ആളുകള്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ബാധിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 12,000-ത്തിലധികം പേര്‍ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. കണ്ണ് ചൊറിച്ചില്‍, തൊണ്ടവേദന, തലവേദന, ആസ്ത്മ തുടങ്ങിയ അസുഖങ്ങള്‍ മലേഷ്യയിലും ഫിലിപ്പീന്‍സിലും പടര്‍ന്നുപിടിക്കുകയാണ്.

സെപ്തംബറില്‍ എല്‍നിനോ അതിന്റെ സ്ഥായിയില്‍ എത്തുന്നതോടെ സ്ഥിതി ഇനിയും മോശമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇന്തോനേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ദുരന്തങ്ങളിലൊന്നായ 1997-98 കാലഘട്ടത്തിന് സമാനമായി, ഈ വര്‍ഷം 1.1 കോടി ഹെക്ടറോളം വനഭൂമി കത്തിനശിച്ചേക്കാമെന്ന് കാട്ടുതീ ഫോറന്‍സിക് വിദഗ്ധനായ പ്രൊഫസര്‍ ബംബാംഗ് ഹെറോ സഹാര്‍ജോ ചൂണ്ടിക്കാണിക്കുന്നു.

സെപ്തംബറില്‍ കാട്ടുതീ അണയ്ക്കുന്നതില്‍ നിര്‍ണായകമാണെന്നും വലിയ പോരാട്ടമാണ് മുന്നിലുള്ളതെന്നും ഇന്തോനേഷ്യന്‍ വനം മന്ത്രി രാജാ ജൂലി ആന്റണി വ്യക്തമാക്കി.

Content Highlights:
Severe forest fires in Sumatra and Borneo have spread toxic haze across Southeast Asia. Millions in Malaysia, Singapore, and Philippines face air pollution levels up to 15 times above WHO limits. Health officials report over 50,000 respiratory illness cases in Indonesia due to El Nino drought.