Home rss national malayalam പുതിയ വാർത്ത സോമാറ്റോ ഓര്‍ഡര്‍ എത്തിയില്ല; തിരഞ്ഞുപോയ ഉപഭോക്താവ് കണ്ടത് സ്വന്തം ഭക്ഷണം മറ്റുള്ളവര്‍ കഴിക്കുന്നത്

സോമാറ്റോ ഓര്‍ഡര്‍ എത്തിയില്ല; തിരഞ്ഞുപോയ ഉപഭോക്താവ് കണ്ടത് സ്വന്തം ഭക്ഷണം മറ്റുള്ളവര്‍ കഴിക്കുന്നത്

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | സോമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയതിനെ തുടര്‍ന്ന് ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് എത്തിയ ഡല്‍ഹി സ്വദേശിക്കുണ്ടായത് വിചിത്രാനുഭവം. താന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മറ്റ് രണ്ടുപേര്‍ കഴിക്കുന്നതാണ് ഋഷഭ് കൗശിക് എന്ന യുവാവ് കാണാനായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റിഷഭ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചതോടെ വിഷയം ചര്‍ച്ചയായി.

രാത്രി 10:58 ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം 40 മിനുട്ട് കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ലൊക്കേഷന്‍ തിരക്കി ഇറങ്ങിയത്. ഭക്ഷണം മറ്റൊരാള്‍ക്ക് 100 രൂപക്ക് വിറ്റതായി അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞെന്നും, സോമാറ്റോയുടെ കസ്റ്റമര്‍ കെയര്‍ സേവനം തീര്‍ത്തും നിരാശാജനകമാണെന്നും ഇയാള്‍ എക്‌സില്‍ കുറിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സോമാറ്റോ അറിയിച്ചു. രാത്രികാലങ്ങളില്‍ മുന്‍കൂട്ടി പണം നല്‍കാതെ ക്യാഷ് ഓണ്‍ ഡെലിവറി തിരഞ്ഞെടുക്കുന്നതാണ് സുരക്ഷിതമെന്ന് നിരവധി പേര്‍ പ്രതികരിച്ചു.

Content Highlights:
A customer who tracked down a delayed Zomato order was shocked to discover the delivery driver sharing the meal with others. The viral incident has sparked intense debate online regarding food delivery reliability and service quality. Zomato customer support faced strong backlash following the event.