Home rss national malayalam പുതിയ വാർത്ത സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് അപകടം; യുവാവ് മരിച്ചു

സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് അപകടം; യുവാവ് മരിച്ചു

3
0

Source :- SIRAJLIVE NEWS

പത്തനംതിട്ട  | നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കുരമ്പാല പുന്തലപടിയില്‍ പ്രസന്നന്റെ മകന്‍ പ്രണവ് (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4.30ന് കുന്നന്താനം മാന്നാനം ചാഞ്ഞോടിയില്‍ വെച്ചായിരുന്നു അപകടം. ്ര

പണവ് സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലും വൈദ്യുത പോസ്റ്റിലും ഇടിച്ച് മറിയുകയായിരുന്നു. പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് പരുക്കേറ്റ് റോഡില്‍ കിടന്ന പ്രണവിനെ കാണുന്നത്. വിവരം അറിഞ്ഞ് എത്തിയ പൊലീസ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മാതാവ്. ശ്രീജ.സഹോദരന്‍: പ്രജിത്. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പില്‍.

Content Highlights: A 26-year-old youth named Pranav died in Pathanamthitta after his scooter lost control and hit a wall and electric pole at Kunnamthanam. Morning walkers found him injured and alerted the police. Although shifted to Thiruvalla Taluk Hospital, his life could not be saved.