Source :- SIRAJLIVE NEWS
ദുബൈ|യു എ ഇയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ അടുത്ത മൂന്ന് വർഷത്തിനിടെ 200 കോടി ദിർഹം നിക്ഷേപിക്കാനും 20,000 പുതിയ വിദ്യാർഥി സീറ്റുകൾ അധികമായി ഒരുക്കാനും ജെംസ് എജ്യുക്കേഷൻ പദ്ധതി പ്രഖ്യാപിച്ചു. പുതിയ സ്‌കൂളുകൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള ക്യാമ്പസുകൾ വികസിപ്പിക്കുന്നതിനുമായാണ് ഈ തുക വിനിയോഗിക്കുക. ഇതിനകം തന്നെ 5,000 പുതിയ സീറ്റുകൾ കൂട്ടിച്ചേർത്തതായി പുതിയ അധ്യയന വർഷ പദ്ധതിയിൽ മാനേജ്മെന്റ് വ്യക്തമാക്കി.
രാജ്യത്ത് വർധിച്ചുവരുന്ന വിദ്യാഭ്യാസ ആവശ്യകത കണക്കിലെടുത്താണ് വികസനം വേഗത്തിലാക്കുന്നത്. അക്കാദമിക മികവ് ഉയർത്തുന്നതിനൊപ്പം കൃത്രിമ ബുദ്ധി (എ ഐ), ഭാവി നൈപുണ്യങ്ങൾ, വിദ്യാർഥികളുടെ മാനസിക-ശാരീരിക ക്ഷേമം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും.
കൃത്രിമ ബുദ്ധി സാങ്കേതികവിദ്യകളുടെ ഉപയോഗം വ്യാപിപ്പിക്കുമെങ്കിലും, സർക്കാർ ചട്ടങ്ങൾക്ക് വിധേയമായി 13 വയസ്സിന് താഴെയുള്ള കുട്ടികൾ ക്ലാസ് മുറികളിൽ എ ഐ നേരിട്ട് ഉപയോഗിക്കുന്നത് നിയന്ത്രിക്കും. സാങ്കേതികവിദ്യയുടെ ഗുണദോഷങ്ങൾ തിരിച്ചറിഞ്ഞ് അവയെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
പുതിയ നിക്ഷേപം സ്‌കൂളുകളിലെ സീറ്റ് ശേഷി വർധിപ്പിക്കുന്നതിന് പുറമെ അധ്യാപക ശാക്തീകരണം, നൂതന പഠനരീതികളുടെ സംയോജനം, സ്‌കൂൾ-കുടുംബ പങ്കാളിത്തം, വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികസനം എന്നിവയ്ക്കും പുതിയ കരുത്തേകും.
Content Highlights:
GEMS Education announced a 2 billion Dirham investment plan in the UAE private education sector over three years. The initiative will add 20,000 new student seats through new schools and campus expansions. It will also focus on AI integration, student wellbeing, and future skills.




