Source :- SIRAJLIVE NEWS
കോഴിക്കോട് | സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 1,080 രൂപ കുറഞ്ഞ് 1,14,960 രൂപയായി. ഗ്രാമിന് 135 രൂപ കുറഞ്ഞ് 14,370 രൂപയായി. 1,16,040 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ പവന്‍ വില. 1.20 ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്ന ശേഷമാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില ഇടിയുന്നത്.
ആഗസ്റ്റ് ആദ്യം 1,05,760 രൂപയെന്ന നിലയിലായിരുന്നു പവന്‍ വില. മൂന്നാഴ്ച കൊണ്ട് പതിനയ്യായിരത്തിലേറെ രൂപ വര്‍ധിച്ച ശേഷമാണ് ഇപ്പോള്‍ വിലയിടിവ്. രാജ്യാന്തര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 12 ഡോളര്‍ ഇടിഞ്ഞ് 4,419 ഡോളറായി. നേരത്തെ വില 4,397 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു.
ജൂണിന് ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാണിത്. പണപ്പെരുപ്പം ഭീഷണിയാണെന്നും അടിസ്ഥാന പലിശനിരക്ക് ഉയര്‍ത്തേണ്ടി വരുമെന്നുമുള്ള യു എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്റെ മുന്നറിയിപ്പ് വിലയെ സ്വാധീനിച്ചു.
Content Highlights:
Gold prices in Kerala witnessed a sharp drop today as the price per sovereign fell by 1,080 rupees to reach 1,14,960 rupees. The price per gram decreased by 135 rupees to 14,370 rupees. International market trends and comments from the US Federal Reserve impacted the global rates.




