Home LATEST NEWS malyalam പുതിയ വാർത്ത സൗജന്യ യൂനിഫോം: കൈത്തറി സംഘങ്ങള്‍ക്ക് കോടികള്‍ കുടിശ്ശിക

സൗജന്യ യൂനിഫോം: കൈത്തറി സംഘങ്ങള്‍ക്ക് കോടികള്‍ കുടിശ്ശിക

2
0

Source :- SIRAJLIVE NEWS

കണ്ണൂര്‍ | സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സൗജന്യ യൂനിഫോം പദ്ധതിയില്‍ സംസ്ഥാനത്തെ കൈത്തറി സംഘങ്ങള്‍ക്ക് സര്‍ക്കാറില്‍ നിന്ന് കുടിശ്ശിക ലഭിക്കാന്‍ നടപടിയായില്ല. ഏഴ്് മാസത്തെ കുടിശ്ശികയാണ് ലഭിക്കാനുള്ളത്. കുടിശ്ശിക തുക കിട്ടാതായതോടെ സംസ്ഥാനത്തെ 300 ഓളം കൈത്തറി സംഘങ്ങളും കാല്‍ ലക്ഷത്തോളം തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലായി. 50 കോടിയോളം രൂപയാണ് സംഘങ്ങള്‍ക്ക് ലഭിക്കാനുള്ളതെന്ന് കൈത്തറി തൊഴിലാളി കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അരക്കന്‍ ബാലന്‍ പറഞ്ഞു.

യൂനിഫോം സൗജന്യമായി നല്‍കുന്ന പദ്ധതിയില്‍, കൈത്തറി യൂനിഫോമാണ് ഉത്പാദിപ്പിച്ചു നല്‍കുന്നത്. കൂലിയും തുകയും കൃത്യമായി ലഭിക്കുന്നില്ലെങ്കിലും വര്‍ഷങ്ങളായി തൊഴിലാളികളും കൈത്തറി സംഘങ്ങളും യൂനിഫോം ഉത്പാദനം മുടക്കിയിട്ടില്ല. തൊഴിലാളികളില്‍ കൂടുതലും തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണുള്ളത്.

കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇതു തന്നെയാണ് അവസ്ഥ. 2017 മുതലാണ് സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ യൂനിഫോം പദ്ധതി ആരംഭിച്ചത്. 2021-25 വരെയുള്ള സാമ്പത്തിക വര്‍ഷക്കാലയളവില്‍ മാത്രം നെയ്ത്ത് കൂലി ഇനത്തില്‍ 3.82 കോടിയും ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇനത്തില്‍ 47 ലക്ഷവും കുടിശ്ശികയായുണ്ട്. ജോലി ചെയ്ത നാളുകളിലെ കൂലി കിട്ടാത്തതില്‍ കടുത്ത നിരാശയാണ് തൊഴിലാളികള്‍ക്കുള്ളത്.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 434 പരമ്പരാഗത കൈത്തറി സംഘങ്ങളില്‍ 300 എണ്ണം മാത്രമാണ് നിലവില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. 2025 നവംബറിലാണ് അവസാനമായി നെയ്ത്ത് കൂലി ലഭിച്ചത്. ഷര്‍ട്ട് ഒരു മീറ്ററിന് 56.98 രൂപയും സ്യൂട്ടിംഗിന് 68.53 രൂപയുമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ദിനംപ്രതി അഞ്ച് മുതല്‍ ഏഴ് മീറ്റര്‍ വരെ തൊഴിലാളികള്‍ നെയ്തെടുക്കും. ചില കൈത്തറിശാലകളിലെ തൊഴിലാളികള്‍ ഉച്ച വരെ ജോലി ചെയ്ത് ശേഷം മറ്റു തൊഴിലെടുക്കുകയാണ്. 2019 ഏപ്രില്‍ മുതല്‍ തൊഴിലാളികള്‍ക്ക് പ്രൊഡക്ഷന്‍ ഇന്‍സെന്റീവും ലഭിക്കാനുണ്ട്. നിശ്ചിത മീറ്ററിലധികം നെയ്തെടുത്താല്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂടുതല്‍ വേതനമാണ് പ്രൊഡക്ഷന്‍ ഇന്‍സെന്റീവ്. പലര്‍ക്കും ഒരു ലക്ഷം രൂപ മുതല്‍ ലഭിക്കാനുണ്ട്. ഓണം വിപണിയെ ലക്ഷ്യമിട്ട് ഉത്പന്നങ്ങള്‍ തയ്യാറാക്കുന്ന സമയത്ത് കൂലി പോലും കിട്ടാതായത് ഇവര്‍ക്ക് ഇരുട്ടടിയായി മാറി. നെയ്ത്തുകൂലി ഇനത്തില്‍ 2025 ഒക്ടോബര്‍ വരെയുള്ള തുക നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്നുള്ള മാസങ്ങളിലെ കുടിശ്ശിക ഫണ്ട് ലഭ്യതയനുസരിച്ച് അനുവദിക്കുമെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

Content Highlights:
The free uniform scheme in Kerala is facing a severe crisis due to the government delaying crores of rupees in dues to handloom societies. Workers are struggling without wages, and production has come to a standstill in many areas. Societies demand immediate intervention and settlement of arrears.