Home rss national malayalam പുതിയ വാർത്ത ഹൂത്തി ആക്രമണം; റിയാദ് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച നടപടി നീട്ടി

ഹൂത്തി ആക്രമണം; റിയാദ് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച നടപടി നീട്ടി

2
0

Source :- SIRAJLIVE NEWS

റിയാദ് |  സഊദി തലസ്ഥനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികള്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളെത്തുടര്‍ന്ന്, സുരക്ഷാ പരിശോധനകള്‍ തുടരുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച നടപടി നീട്ടിയതായി സഊദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (GACA) അറിയിച്ചു.

വിമാനത്താവളത്തിലെ സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവര്‍ത്തനസജ്ജത പരിശോധിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് പൂര്‍ത്തിയാക്കുന്നതിന് ഈ നീട്ടിവെക്കല്‍ അനിവാര്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി.

ശനിയാഴ്ച യാത്രാ ടെര്‍മിനലിലുണ്ടായ പ്രധാന ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹൈദരാബാദ് സ്വദേശി അലി മുഹമ്മദ് അലിയാണ് കൊല്ലപ്പെട്ടതെന്നു റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു

ഞായറാഴ്ചയും വിമാനത്താവളത്തിന് നേരെ ആക്രമണ ശ്രമങ്ങള്‍ തുടരുകയുണ്ടായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റിയാദ്, അബ്ഹ വിമാനത്താവളങ്ങളിലായി പത്തൊന്‍പതോളം പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു .പരിക്കേറ്റവരെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി. അതേസമയം വിമാനത്താവളങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ അധികൃതര്‍ വിലയിരുത്തുന്നത് തുടരുകയാണ്.

ഔദ്യോഗികമായി സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന് അതോറിറ്റി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പ് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് തങ്ങളുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

താല്‍ക്കാലിക അടച്ചിടലിനെ തുടര്‍ന്ന് റിയാദില്‍ നിന്നുള്ള ഭൂരിഭാഗം വിമാന സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ വിമാന കമ്പനികളായ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍ തുടങ്ങിയ കമ്പനികകള്‍ റിയാദിലേക്കുള്ള തങ്ങളുടെ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
കരിപ്പൂര്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നും റിയാദിലേക്കുള്ള വിവിധ സര്‍വീസുകള്‍ മുടങ്ങിയതോടെ നിരവധി പ്രവാസികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്

Content Highlights: Saudi Civil Aviation Authority GACA extended the suspension of operations at King Khalid International Airport following Houthi attacks that killed 13 people, including an Indian national. Indian carriers Air India, IndiGo, and Akasa Air canceled flights, stranding Kerala expats. Passengers are advised to check status before traveling.