Home LATEST NEWS malyalam പുതിയ വാർത്ത ഹൈക്കോടതി കടുപ്പിച്ചു; കശുവണ്ടി അഴിമതിക്കേസിലെ പ്രതി കെ എ രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം...

ഹൈക്കോടതി കടുപ്പിച്ചു; കശുവണ്ടി അഴിമതിക്കേസിലെ പ്രതി കെ എ രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ചു

2
0

Source :- SIRAJLIVE NEWS

കൊച്ചി | കശുവണ്ടി അഴിമതിക്കേസിൽ ഒന്നാം പ്രതിയായ കെ എ രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ചു. പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിട്ടും ഇത്തരം സുപ്രധാന പദവികളിൽ തുടരാൻ എങ്ങനെ അനുവദിക്കുന്നുവെന്ന് ഹൈക്കോടതി കടുത്ത വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് രാജി. ഹൈക്കോടതിയുടെ ഇടപെടൽ സർക്കാറിനെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു.

പൊതുപ്രവർത്തകനായ കെ എം ഷാജഹാൻ നൽകിയ ഹർജി പരിഗണിച്ച വേളയിലാണ് ഹൈക്കോടതി സർക്കാറിനോടും ഉദ്യോഗസ്ഥനോടും രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചത്. പ്രോസിക്യൂഷൻ അനുമതി നൽകിയ സർക്കാറിന്റെ കീഴിൽ, മുഖ്യമന്ത്രിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഖാദി ബോർഡ് സെക്രട്ടറി പദവിയിൽ കെ എ രതീഷ് ഇപ്പോഴും തുടരുന്നത് എങ്ങനെയാണെന്നും ഇയാളുടെ യോഗ്യത എന്താണെന്നും കോടതി ചോദിച്ചു. അഴിമതി നടത്താൻ സാധ്യതയുള്ള ചുമതലകളിൽ തുടരുന്നത് ചൂണ്ടിക്കാട്ടിയ കോടതി, മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനും ഇക്കാര്യത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാനും നിർദ്ദേശിക്കുകയായിരുന്നു.

അതേസമയം, തിരുവനന്തപുരം കോടതിയിലുണ്ടായിരുന്ന കശുവണ്ടി അഴിമതിക്കേസ് വിചാരണയ്ക്കായി കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ചുമത്തി സി ബി ഐ തിരുവനന്തപുരം കോടതിയിൽ റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിൽ വിചാരണ ഉടൻ ആരംഭിക്കാനിരിക്കുകയാണ്. 600 കോടിയുടെ നഷ്ടം ഉണ്ടായെന്ന് സി ബി ഐ കണ്ടെത്തിയ കേസിലാണ് കെ എ രതീഷ് ഒന്നാം പ്രതിയായിട്ടുള്ളത്. അന്വേഷണ കാലയളവിലും വിവിധ പദവികളിൽ തുടരാൻ ശ്രമിച്ചെങ്കിലും ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ നിർബന്ധിതമായി രാജി സമർപ്പിക്കേണ്ടി വരികയായിരുന്നു.

Content Highlights:

KA Ratheesh has resigned as Khadi Board Secretary following strict questions from the Kerala High Court regarding his continuation in key posts despite being the prime accused in a 600-crore cashew corruption case. The move comes as CBI prepares to transfer the trial to a special court in Kochi.