Home rss business malayalam 1000 വിദ്യാർഥികൾക്ക് UPSC പരിശീലന സ്കോളർഷിപ്പ്; കൈത്താങ്ങുമായി സഞ്ജു സാംസൺ

1000 വിദ്യാർഥികൾക്ക് UPSC പരിശീലന സ്കോളർഷിപ്പ്; കൈത്താങ്ങുമായി സഞ്ജു സാംസൺ

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1000 വിദ്യാർഥികൾക്ക് UPSC പരിശീലനത്തിനായി സ്കോളർഷിപ്പ് വാഗ്ദാനം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ലീഡ് IAS അക്കാദമിയുമായി സഹകരിച്ച് സഞ്ജു സാംസൺ ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർഥികൾക്ക് സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്ക് മുന്നേറാൻ പിന്തുണ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സഞ്ജു സാംസണിന്റെ ജന്മനാടായ വിഴിഞ്ഞത്തുനിന്നുള്ള വിദ്യാർഥികൾക്ക് പദ്ധതിയിൽ പ്രത്യേക പരിഗണന നൽകും. പഠനത്തിനൊപ്പം സാമ്പത്തിക പരിമിതികൾ മൂലം സിവിൽ സർവീസ് പരിശീലനം നേടാൻ കഴിയാത്ത വിദ്യാർഥികൾക്ക് പദ്ധതി ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, ഇടവേളയ്ക്കുശേഷം ട്വന്റി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് സഞ്ജു സാംസൺ. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവരാണ് സഞ്ജുവിനൊപ്പം ടീമിലെ ഓപ്പണർമാർ. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിൽ കളിക്കാതിരുന്ന സഞ്ജുവിന് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ ഓപ്പണറായി തന്നെ അവസരം ലഭിക്കുമോയെന്നത് ശ്രദ്ധേയമാണ്.

വിക്കറ്റ് കീപ്പർമാരുടെ പട്ടികയിൽ സഞ്ജുവിനൊപ്പം ഇഷാൻ കിഷനും ടീമിലുണ്ട്. സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 മത്സരങ്ങൾ നടക്കുക. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടീമിലേക്കും സഞ്ജു സാംസണെ തിരഞ്ഞെടുത്തിട്ടുണ്ട്.