Home rss national malayalam പുതിയ വാർത്ത ‘ 140 കോടി ഇന്ത്യക്കാരുടെ അഭിമാനം നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു’; ക്യാപ്റ്റന്‍ മച്ചാറിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച്...

‘ 140 കോടി ഇന്ത്യക്കാരുടെ അഭിമാനം നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു’; ക്യാപ്റ്റന്‍ മച്ചാറിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള ഫ്‌ളൈദുബൈ വിമാനത്തില്‍ വെച്ച് സഹപൈലറ്റിന്റെ കുത്തേറ്റിട്ടും വിമാനം സുരക്ഷിതമായി തിരിച്ചിറക്ക് വന്‍ ദുരന്തം ഒഴിവാക്കിയ ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

ആശുപത്രി കിടക്കയിലായിരുന്ന ക്യാപ്റ്റന്‍ മച്ചാറുമായി വീഡിയോ കോളിലൂടെയാണ് പ്രധാനമന്ത്രി സംസാരിച്ചത്. അദ്ദേഹം തന്റെ ജീവനെക്കുറിച്ച് ചിന്തിക്കാതെ യാത്രക്കാരുടെ ജീവനാണ് പ്രാധാന്യം നല്‍കിയതെന്ന് മോദി പറഞ്ഞു.

നിങ്ങളുടെ ശരീരത്തില്‍ വലിയൊരു മുറിവുണ്ടായിരുന്നു, നിങ്ങള്‍ സ്വന്തം ജീവനുവേണ്ടി മല്ലിടുകയായിരുന്നു. ആ സമയത്ത് നിങ്ങള്‍ നിങ്ങളുടെ ജീവനെക്കുറിച്ച് ചിന്തിച്ചില്ല, എല്ലാ യാത്രക്കാരുടെയും ജീവനെക്കുറിച്ചാണ് ചിന്തിച്ചത- ക്യാപ്റ്റന്‍ മച്ചാറിനോട് മോദി പറഞ്ഞു.ഏറ്റവും വലിയ കാര്യം 140 കോടി ഇന്ത്യക്കാരുടെ അഭിമാനം നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു എന്നതാണ്. അതുകൊണ്ടാണ് ഞാന്‍ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നതെന്നും മോദി പറഞ്ഞു.

ആ നിമിഷത്തില്‍ താന്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ പോരാടുകയായിരുന്നുവെന്ന് ക്യാപ്റ്റന്‍ മച്ചാര്‍ ഓര്‍ത്തെടുത്തു. എന്റെ ശരീരത്തില്‍ ഒരുപാട് മുറിവുകളുണ്ടായിരുന്നു, ഞാന്‍ വീണുപോയിരുന്നു-അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച രാവിലെ ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈദുബായ് വിമാനയാത്രയ്ക്കിടെയാണ് ഒമാന്‍ പൗരനായ സഹപൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കുത്തി പരിക്കേല്‍പ്പിച്ചത്. കോക്ക്പിറ്റില്‍ നിന്ന് ശബ്ദം കേട്ടെത്തിയ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് സഹപൈലറ്റിനെ കീഴ്‌പ്പെടുത്തുമ്പോള്‍, ബോയിങ് 737 വിമാനം 30 സെക്കന്‍ഡില്‍ താഴെ സമയം കൊണ്ട് ഏകദേശം 14,000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാര്‍ ചേര്‍ന്ന്, 170-ലധികം യാത്രക്കാരും ജീവനക്കാരും അടങ്ങിയ വിമാനം സഊദിയിലെ തബൂക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

#SmitMachar #PMModi #Flydubai #AviationHero #EmergencyLanding #SaudiArabia #India #SirajLive

Content Highlights: PM Narendra Modi praised Indian pilot Captain Smit Machar via video call for prioritizing passenger safety after being stabbed mid-flight. The Flydubai Boeing 737 from Dubai to Tel Aviv plummeted 14,000 feet before being safely landed in Tabuk, Saudi Arabia, saving over 170 lives.