Home rss national malayalam പുതിയ വാർത്ത 18,600 അടി ഉയരത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം; മഞ്ഞുമലയിൽ വൺ-സ്‌കിഡ് ലാൻഡിങ് നടത്തി

18,600 അടി ഉയരത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം; മഞ്ഞുമലയിൽ വൺ-സ്‌കിഡ് ലാൻഡിങ് നടത്തി

4
0

Source :- SIRAJLIVE NEWS

ശ്രീനഗർ| ലഡാക്കിലെ കാർഗിൽ മേഖലയിലെ നൺകുൻ മലനിരകളിൽ 18,600 അടി ഉയരത്തിൽ അതിസാഹസിക രക്ഷാപ്രവർത്തനം നടത്തി ഇന്ത്യൻ സൈന്യം. ട്രക്കിങ്ങിനിടെ പരുക്കേറ്റ ഒരാളെ രക്ഷപ്പെടുത്തുന്നതിനായി ദുര്‍ഘടമായ മഞ്ഞുമലയിൽ സൈനിക ഹെലികോപ്റ്റർ ഇറക്കി.

പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റും നിലനിന്നിരുന്ന സാഹചര്യത്തിലാണ് ആർമ്മി ഏവിയേഷൻ പൈലറ്റുമാർ ദൗത്യം ഏറ്റെടുത്തത്. ലാൻഡിങ്ങിന് അനുയോജ്യമായ സൗകര്യമില്ലാത്ത കുത്തനെയുള്ള മലഞ്ചെരുവിൽ അതീവ അപകടകരമായ വൺ-സ്‌കിഡ് ലാൻഡിങ് നടത്തിയാണ് പരിക്കേറ്റയാളെ ഹെലികോപ്റ്ററിൽ കയറ്റിയത്.

രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററിന്റെ ഭാരം പരമാവധി കുറച്ചിരുന്നു. ആവശ്യമായ അളവിൽ മാത്രം ഇന്ധനം നിറച്ചാണ് ദൗത്യത്തിന് പുറപ്പെട്ടത്. പരുക്കേറ്റയാളെ സുരക്ഷിതമായി ഹെലികോപ്റ്ററിൽ കയറ്റിയതിന് പിന്നാലെ ഉടൻ ആശുപത്രിയിലെത്തിച്ചു.

അസാധ്യമെന്ന് തോന്നിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സൈനിക പൈലറ്റുമാരുടെ ധീരതയ്ക്കും കൃത്യതയ്ക്കും അഭിനന്ദനങ്ങൾ ഉയരുകയാണ്. പരുക്കേറ്റയാളുടെ കൂടുതൽ വിവരങ്ങൾ  പുറത്തുവിട്ടിട്ടില്ല.

Content Highlights:
The Indian Army performed a daring rescue operation at an altitude of 18,600 feet on the Nun Kun peak in Ladakh’s Kargil region. Army Aviation pilots executed a precise one-skid landing on a steep slope to evacuate an injured trekker. The injured person was safely airlifted to a hospital.