Home LATEST NEWS malyalam പുതിയ വാർത്ത 19കാരി ഹോസ്റ്റൽ ശുചിമുറിയിൽ പ്രസവിച്ചു; പിന്നാലെ നവജാത ശിശുവിനെ എറിഞ്ഞ് കൊന്നു

19കാരി ഹോസ്റ്റൽ ശുചിമുറിയിൽ പ്രസവിച്ചു; പിന്നാലെ നവജാത ശിശുവിനെ എറിഞ്ഞ് കൊന്നു

2
0

Source :- SIRAJLIVE NEWS

ഹൈദരാബാദ്| ഹൈദരാബാദില്‍ 19കാരി നവജാത ശിശുവിനെ എറിഞ്ഞ് കൊന്നു. സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ കോളജ് ഹോസ്റ്റലിലാണ് സംഭവം. ഗോല്‍ക്കൊണ്ടയിലെ തെലുങ്കാന മൈനോരിറ്റി റെസിഡന്‍ഷ്യന്‍ ജൂനിയര്‍ കോളജിലെ ഇന്റര്‍മീഡിയേറ്റ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.

ചൊവ്വാഴ്ച കോളജിലെത്തിയ പ്രിന്‍സിപ്പല്‍ ഓഫീസിന്റെ ജനാല തുറന്നപ്പോഴാണ് സര്‍ക്കാര്‍ ഡിസ്പെന്‍സറിയുടെ മേല്‍ക്കൂരയില്‍ നവജാതശിശുവിനെ ചലനമറ്റ നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പിന്നീട് പോലീസ് സി സി ടി വി പരിശേധിച്ചപോയാണ് അന്വേഷണം 19 കാരിയിലേത്തിയത്.

ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റംസമ്മതിച്ചു. താന്‍ ഗര്‍ഭിണിയായിരുന്നു വെന്നും ഇന്ന് പുലര്‍ച്ചെ ശുചിമുറിയില്‍ കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് കുഞ്ഞിനെ ബക്കറ്റിലിട്ട് റൂമില്‍ കൊണ്ടുവരികയും മുറിയുടെ ജനാലയിലൂടെ പുറത്തേക്കെറിയുകയായിരുന്നു വെന്നും പെണ്‍കുട്ടി പറഞ്ഞു.

കുഞ്ഞിന്റെ തലയിലേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്ന് കരുതപ്പെടുന്നു വെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103(1), 238 പ്രകാരം കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അതേ സമയം പെണ്‍കുട്ടി 22കാരനായ കസിന്‍ രാജ്കുമാറുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാളില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നും പോലീസ് കണ്ടെത്തി. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതിന് പിന്നാലെ ഇയാള്‍ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു.

കൂടാതെ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ കൊല്ലാനുള്ള ശ്രമവും ഇയാള്‍ നടത്തിയെന്നും ഗോല്‍ക്കൊണ്ട എസ് എച്ച് ഒ പി സൈദുളു പറഞ്ഞു. പ്രസവത്തിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായ പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്.

Content Highlights:
A 19-year-old student at a Hyderabad residential college killed her newborn by throwing it out of a hostel window. The body was discovered on a dispensary roof by the college principal. Police registered a murder case under BNS and found her cousin was complicit in the pregnancy.