Home rss business malayalam 25 വർഷത്തെ ഭരണസാരഥ്യം; ജനങ്ങൾക്ക് മുന്നിൽ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി

25 വർഷത്തെ ഭരണസാരഥ്യം; ജനങ്ങൾക്ക് മുന്നിൽ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

തന്നിൽ വിശ്വാസമർപ്പിച്ച രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണസാരഥ്യത്തിൽ 25 വർഷം പൂർത്തിയാക്കിയ വേളയിൽ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2001 ഒക്ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇത്തരമൊരു നാഴികക്കല്ല് പിന്നിടുമെന്ന് കരുതിയിരുന്നില്ലെന്ന് മോദി പറഞ്ഞു. ജനങ്ങളുടെ നിരന്തരമായ അനുഗ്രഹമാണ് 25 വർഷത്തെ സേവനം പൂർത്തിയാക്കാൻ സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങൾക്കും ബിജെപിക്കും എൻഡിഎയ്ക്കും സഹപ്രവർത്തകർക്കും മോദി നന്ദി അറിയിച്ചു.

‘സേവ തന്നെയാണ് ധർമം’ എന്ന് പറഞ്ഞ പ്രധാനമന്ത്രി, അധികാരമോഹമല്ല, ഒരു ദൗത്യത്തിനായാണ് താൻ ജീവിക്കുന്നതെന്നും വ്യക്തമാക്കി. കുട്ടിക്കാലം ഓർത്തെടുത്ത മോദി, സ്കൂളിൽ ആദ്യമെത്തുന്ന വിദ്യാർഥികളിൽ ഒരാളായിരുന്നുവെന്നും പറഞ്ഞു. പഠിക്കാനുള്ള ആഗ്രഹം ഇന്നും ജീവിതത്തിന്റെ ഭാഗമാണെന്നും ദിവസവും പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.