Source :- SIRAJLIVE NEWS
മലപ്പുറം | സംസ്ഥാനത്തെ കാലവർഷക്കെടുതിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ പുരോഗിക്കുകയാണെന്ന് റവന്യൂ മന്ത്രി എ പി അനിൽ കുമാർ. ഇന്നലെ വൈകിട്ട് വരെ സംസ്ഥാനത്ത് 273 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 7,674 പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.
ക്യാമ്പുകൾ
പത്തനംതിട്ട- 75
ആലപ്പുഴ- 14
കോട്ടയം- 64
ഇടുക്കി- 13
എറണാകുളം- ഏഴ്
തൃശൂർ- ആറ്
കോഴിക്കോട്- 36
വയനാട്- 28
കണ്ണൂർ- 18
കാസർകോട്- ആറ്
മലപ്പുറം- ആറ്
ക്യാമ്പുകളിൽ ഭക്ഷണം, കുടിവെള്ളം, വൈദ്യസഹായം, ശുചിത്വ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.
മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 11 ആയി. തിരുവനന്തപുരം- രണ്ട്, ആലപ്പുഴ- രണ്ട്, ഇടുക്കി- രണ്ട്, മലപ്പുറം- നാല്, കോഴിക്കോട്- ഒന്ന് എന്നിങ്ങനെയാണ് ജില്ലാടിസ്ഥാനത്തിൽ മരിച്ചവരുടെ എണ്ണം.
മഴ മാറുന്നതോടെ ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇതിനായി ജില്ലാ കലക്ടർമാർക്ക് പ്രത്യേകം നിർദേശം നൽകി. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും സന്നദ്ധപ്രവർത്തകരും ചേർന്ന്, വെള്ളത്തിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങൾ അടക്കം നീക്കംചെയ്യും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ഒരേ സമയം നടക്കും.
തകർന്ന വീടുകൾ
കാലവർഷക്കെടുതിയിൽ 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നു. കൊല്ലം- ഒന്ന്, ആലപ്പുഴ- രണ്ട്, കോട്ടയം- മൂന്ന്, ഇടുക്കി- 14, എറണാകുളം- ഒന്ന്, തൃശൂർ- ഒന്ന്, പാലക്കാട്- ഒന്ന്, മലപ്പുറം- നാല്, കോഴിക്കോട്- രണ്ട്, കണ്ണൂർ- ഒന്ന് എന്നിങ്ങനെയാണ് പൂർണമായും തകർന്ന വീടുകൾ.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള സർക്കാർ ധനസഹായവും വീട് തകർന്നവർക്കും നാശനഷ്ടം സംഭവിച്ചവർക്കുമുള്ള ധനസഹായവും സമയബന്ധിതമായി നൽകും.
വില്ലേജ് ഓഫീസർമാർ നൽകുന്ന പ്രാഥമിക റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യഗഡു ധനസഹായം ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിക്കും. മത്സ്യത്തൊഴിലാളി മേഖലയിലും എല്ലാ ആനുകൂല്യങ്ങളും നൽകും.
എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ്, ഫയർഫോഴ്‌സ്, പോലീസ് എന്നിവയുടെ ഏകോപനത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണ്.
Content Highlights: Revenue Minister AP Anil Kumar stated monsoon relief operations in Kerala are progressing on a war footing. A total of 273 relief camps have housed 7,674 people. Financial assistance for death and property loss will be disbursed based on primary reports from village officers




