Home rss national malayalam പുതിയ വാർത്ത 5 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച 55 കാരന്‍ പിടിയില്‍

5 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച 55 കാരന്‍ പിടിയില്‍

5
0

Source :- SIRAJLIVE NEWS

കോഴിക്കോട് | 5 വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍. കോഴിക്കോട് കുന്നത്ത്പാലം സ്വദേശി തച്ചാരക്കല്‍ മീത്തല്‍ വീട്ടില്‍ പ്രേംരാജി(55) നെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. പല ദിവസങ്ങളിലായി ഇയാള്‍ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് വിവരം.

അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി പിന്നീട് അമ്മയോട് പീഡന വിവരങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ വിവരമറിയിച്ചു. പന്തീരാങ്കാവ് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു.

തുടര്‍ന്ന് എസ് ഐ നിധിനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രേം രാജിനെ കുന്നത്ത്പാലത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Content Highlights:
Pantheerankavu police arrested 55-year-old Premraj for sexually assaulting a 5-year-old girl in Kozhikode. The child disclosed the repeated abuse to her mother after showing physical discomfort. Police registered a case under POCSO, arrested the suspect from Kunnathpalam, and remanded him.