Source :- SIRAJLIVE NEWS
ന്യൂഡൽഹി | റേഞ്ച് റോവറിന്റെ ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് മോഡലായ സ്പോർട്ട് ഇലക്ട്രിക്കിന്റെ (Range Rover Sport Electric) ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. ഒരു ഓൾ ടെറൈൻ ലക്ഷ്വറി എസ് യു വി എന്ന നിലയിലാണ് ഈ ആഡംബര ഇലക്ട്രിക് വാഹനം വിപണിയിലെത്തുന്നത്.
റേഞ്ച് റോവർ സ്പോർട്ട് ഇലക്ട്രിക്കിൽ ഇന്റലിജന്റിൽ ട്രാക്ഷൻ മാനേജ്‌മെന്റ്, വെർച്വൽ ഓൾ-വീൽ ഡ്രൈവ്, എയർ സസ്‌പെൻഷൻ, ഇലക്ട്രോണിക് ആക്റ്റീവ് റോൾ കൺട്രോൾ, ഓൾ വീൽ സ്റ്റിയറിംഗ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. 542.5 bhp കരുത്തും 850 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. 118.5 kWh ബാറ്ററി പാക്കാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. കമ്പനി അവകാശപ്പെടുന്ന ഡ്രൈവിംഗ് റേഞ്ച് 609 കിലോമീറ്ററാണ്. യഥാർത്ഥ സാഹചര്യങ്ങളിൽ 533 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നും വ്യക്തമാക്കുന്നു.
അലുമിനിയം കെയ്സിനുള്ളിൽ ഘടിപ്പിച്ച് ഉയർന്ന സാന്ദ്രതയുള്ള ബാറ്ററിയാണിതെന്ന് നിർമ്മാതാക്കൾ പറയുന്നതിനാലും എട്ട് വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറന്റി വാഗ്ദാനം ചെയ്യുന്നതിനാലും ഇത് എൻ എം സി യൂണിറ്റാണെന്ന് കരുതാം. 800V ആർക്കിടെക്ചറിലാണ് ഈ ബാറ്ററി നിർമ്മിച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 22 മിനിറ്റിനുള്ളിൽ ബാറ്ററി 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാകും. കൂടാതെ മൾട്ടി-ആക്സിസ് വൈബ്രേഷനുകൾക്കും 45°C മുതൽ 90°C വരെയുള്ള താപ ആഘാതങ്ങൾക്കും ഈ ബാറ്ററി പാക്കിനെ പരീക്ഷണവിധേയമാക്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
ഡൈനാമിക് എസ് ഇ, ഡൈനാമിക് എച്ച് എസ് ഇ, ഓട്ടോബയോഗ്രഫി, ഫസ്റ്റ് എഡിഷൻ എന്നീ പതിപ്പുകളിൽ ഈ എസ് യു വി ലഭ്യമാണ്. ഫസ്റ്റ് എഡിഷൻ സാദാർ ഗ്രേ, സാറ്റിൻ റാപ്പ്, ബ്ലാക്ക് കോൺട്രാസ്റ്റ് റൂഫ്, 22 ഇഞ്ച് ടയറുകൾ എന്നിവയിലാണ് ഒരുക്കിയിരിക്കുന്നത്.
Content Highlights:
Bookings for the all-electric Range Rover Sport Electric have officially opened in India. Built as an all-terrain luxury SUV, it features a 118.5 kWh battery pack, generating 542.5 bhp power and delivering up to 609 km claimed range. The EV supports 800V ultra-fast DC charging from 10 to 80 percent in 22 minutes.



