Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ആധുനിക യുദ്ധരംഗത്തെ നിർണ്ണായക ശക്തിയായ ഡ്രോണുകളെ സൈനിക ആവശ്യങ്ങൾക്കപ്പുറം സിവിലിയൻ വികസനത്തിനായി ഉപയോഗിക്കാനുള്ള പുതിയ പദ്ധതിയുമായി ഇറാൻ. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രത്യേക ‘ഡ്രോൺ പിന്തുണാ കേന്ദ്രം’ സ്ഥാപിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ദുരന്തനിവാരണം, കൃഷി, മാപ്പിംഗ് തുടങ്ങിയ പൊതുസേവനങ്ങൾക്കായി ഡ്രോൺ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

ഡ്രോണുകൾക്ക് സൈനിക-സിവിലിയൻ തലങ്ങളിൽ ഇരട്ട സ്വഭാവമുണ്ടെന്നും അതിനാൽ സാങ്കേതിക പുരോഗതിക്കൊപ്പം ഇവയുടെ ഉപയോഗം നിയമപരമായി നിയന്ത്രിക്കേണ്ടതുണ്ടെന്നും ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ റെസ തലെയ്-നിക് വ്യക്തമാക്കി.

അമേരിക്ക, ഇസ്രയേൽ എന്നിവയുമായുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കെ, രാജ്യസുരക്ഷയ്ക്ക് സിവിലിയൻ ഡ്രോണുകൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മുൻനിർത്തിയാണ് ഇറാന്റെ ഈ അടിയന്തിര നീക്കം. നിലവിൽ സിവിലിയൻ ഡ്രോണുകളെ നിയന്ത്രിക്കാൻ കൃത്യമായ നിയമമില്ലാത്ത പശ്ചാത്തലത്തിൽ, ഈ നിയമപരമായ ശൂന്യത നികത്താനും സുരക്ഷ ഉറപ്പാക്കാനും പുതിയ നിയമനിർമ്മാണം സഹായിക്കുമെന്ന് അധികൃതർ വിശദീകരിക്കുന്നു.