Source :- SIRAJLIVE NEWS
തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ സര്‍ജറി ചെയ്ത കാല് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയതായി പരാതി. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ഈ ദുരനുഭവം ഉണ്ടായത്. മെഡിക്കല്‍ കോളജില്‍ കടുത്ത ചികിത്സാപ്പിഴവാണ് സംഭവിച്ചിരിക്കുന്നതെന്ന് രാജേന്ദ്രപ്രസാദിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ മാസം 28ാം തീയതിയുണ്ടായ ഒരു ബൈക്ക് അപകടത്തിലാണ് രാജേന്ദ്രപ്രസാദിന്റെ കാലിന് ഗുരുതരമായി പരുക്കേല്‍ക്കുന്നത്. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും പരുക്കേറ്റ കാലില്‍ ശസ്ത്രക്രിയ നടത്തി കമ്പിയിടുകയും ചെയ്തു. സര്‍ജറിക്കുശേഷം കഴിഞ്ഞ അഞ്ച് ദിവസമായി ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അഞ്ച് ദിവസത്തെ ഐസിയു വാസത്തിന് ശേഷം രാജേന്ദ്രപ്രസാദിനെ ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് ഈ സംഭവം പുറത്തറിയുന്നത്.
സര്‍ജറി ചെയ്ത കാലില്‍ പുഴുക്കള്‍ അരിക്കുന്ന നിലയിലാണ് ബന്ധുക്കള്‍ കണ്ടത്. രോഗിയുടെ അവസ്ഥ കണ്ട് പ്രകോപിതരായ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വെക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ രോഗിയെ വീണ്ടും ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്.
Content Highlights:
A severe case of medical negligence has been reported at the Trivandrum Medical College after a patient’s post-surgery leg was found infested with maggots. The patient, Rajendraprasad from Parippally, was admitted following a bike accident and spent five days in the intensive care unit after surgery. The shocking incident came to light when he was shifted to the general ward, prompting intense protests from his relatives. Following the outrage, hospital authorities moved the patient back to the ICU.







