Source :- SIRAJLIVE NEWS
എറണാകുളം| കലൂരില്‍ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കുനേരെ യുവാക്കളുടെ അതിക്രമം.പെണ്‍കുട്ടികളെ യുവാക്കള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അക്രമിസംഘത്തിലെ മൂന്ന് പേര്‍ പിടിയിലായി. മൊഴിയെടുക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.
കലൂര്‍ ചക്കാലപ്പാടം റോഡില്‍ പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം.പാര്‍ടൈം ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടികളെ എട്ടു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. പെണ്‍കുട്ടികളില്‍ ഒരാളെ അക്രമികള്‍ നിലത്തിട്ട് ചവിട്ടുകയും കൈള്‍ പിടിച്ച് തിരിക്കുകയും ചെയ്തു. നെഞ്ചിലും കഴുത്തിലും പെണ്‍കുട്ടിയ്ക്ക് പരുക്കേറ്റിട്ടുണ്ട്.
ആശുപത്രിയില്‍ മൊഴിയെടുക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ പെരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയുണ്ട്. പുലര്‍ച്ചെ പുറത്ത് എന്തിന് പോയെന്നും ധരിച്ച വസ്ത്രത്തെക്കുറിച്ചുമാണ് പോലീസ് ചോദിച്ചതെന്നും പെണ്‍കുട്ടിയുടെ സുഹൃത്ത് പറഞ്ഞു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരാണ് ആക്രമി സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേരാണ് ഇപ്പോള്‍ പിടിയിലായത്. മുഖ്യപ്രതിയെ പിടികൂടിയിട്ടില്ല. മുഖ്യപ്രതി പാലക്കാട് സ്വദേശിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
Content Highlights:
An eight-member gang brutally assaulted two young girls while they were walking along Chakkalapadam Road in Kaloor, Ernakulam, after completing their part-time work. The attackers kicked one of the girls and twisted her hands, causing injuries to her chest and neck, while three members of the gang have been arrested by the police. The victims also raised a serious allegation against one of the police officers who arrived at the hospital to record their statement, claiming that he behaved inappropriately by questioning their clothing and their presence outside during early morning hours. The main accused, a native of Palakkad, is currently at large, and law enforcement agencies are actively tracing his whereabouts.







