Source :- SIRAJLIVE NEWS
തിരുവനന്തപുരം| ഇന്ധന വിലവര്‍ധനവില്‍ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വരുമാനം കുറക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്. രാജ്യത്ത് നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്ന പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവില്‍ സംസ്ഥാനത്ത് പെട്ടെന്ന് നികുതി ഇളവ് പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശന് നിയമസഭയില്‍ വ്യക്തമാക്കി. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ പൂര്‍ണ സഭാ സമ്മേളനത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മെയ് 15 മുതല്‍ നാല് പ്രാവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കൂട്ടിയത്. നിരന്തരമായ ഈ വിലവര്‍ധനവ് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും സാമൂഹിക-സാമ്പത്തിക മേഖലകളിലും ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് വ്യക്തമായ പഠനം നടത്തിയ ശേഷം മാത്രമേ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ധനവിലയിലുള്ള ഈ അനിശ്ചിതത്വം അവസാനിച്ചാല്‍ മാത്രമേ സര്‍ക്കാരിന് കൃത്യമായ തീരുമാനമെടുക്കാന്‍ കഴിയൂ. നികുതി കുറയ്ക്കുന്ന മണ്ടത്തരം കാട്ടില്ലെന്ന് തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടി പെട്രോളിന് നാല് പ്രാവശ്യം ഡീസലിന് രണ്ട് തവണയും അധിക നികുതി വേണ്ടെന്ന് വെച്ച് ജനങ്ങള്‍ക്ക് 619 കോടി രൂപയുടെ ഇളവ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 – 2025 വരെയുള്ള ഇടതു സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില വര്‍ധനവിലൂടെ 3100 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചിട്ടും ജനങ്ങള്‍ക്ക് ഒരു രൂപയുടെ ഇളവ് നല്‍കിയില്ല. അന്ന് ഓട്ടോ-ടാക്സി തൊഴിലാളികളെ സഹായിക്കാന്‍ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ‘നികുതി കുറയ്ക്കുന്ന അത്തരം മണ്ടത്തരങ്ങള്‍ ഇടതു സര്‍ക്കാര്‍ കാണിക്കില്ല’ എന്ന് സഭയില്‍ പറഞ്ഞത് മുന്‍ ധനമന്ത്രി തോമസ് ഐസക് ആണെന്ന് മുഖ്യമന്ത്രി സഭാരേഖകള്‍ ഉദ്ധരിച്ച് ഓര്‍മ്മിപ്പിച്ചു. അന്ന് മണ്ടത്തരം എന്ന് വിശേഷിപ്പിച്ച കാര്യം ഇപ്പോള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് തന്നെ ഉപദേശിക്കുകയാണോ എന്നും അദ്ദേഹം മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി ചോദിച്ചു.
Content Highlights:
Chief Minister V D Satheesan stated in the Legislative Assembly that the newly formed UDF government will not take any hasty decisions to reduce state fuel taxes despite rising central prices. Replying to an adjournment motion moved by opposition leader K N Balagopal, the Chief Minister emphasized that a detailed study on the social and economic impact of frequent fuel price hikes is required before altering tax structures. He recalled former Finance Minister Thomas Isaac’s past stance in the house that cutting state taxes during inflation was an unwise fiscal move. He also compared the revenue relief measures of the past Oommen Chandy administration with the tax policies of the previous LDF regime from 2016 to 2025.







