Source :- SIRAJLIVE NEWS

ഷാര്‍ജ | ടിക് ടോക്കിലെ വാക്കുതര്‍ക്കങ്ങളെയും പരസ്യമായ വെല്ലുവിളികളെയും തുടര്‍ന്ന് ഷാര്‍ജ അല്‍ നഹ്ദയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതികളായ രണ്ടുപേരുടെ അറസ്റ്റ് ഷാര്‍ജ പോലീസ് രേഖപ്പെടുത്തി. സാമൂഹിക മാധ്യമത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ നേരില്‍ കണ്ടുമുട്ടിയതിനെ തുടര്‍ന്നുണ്ടായ രൂക്ഷമായ അക്രമത്തിലാണ് യുവാവിന് ജീവന്‍ നഷ്ടമായത്.

ആക്രമണത്തില്‍ പരുക്കേറ്റ മറ്റൊരു മലയാളി യുവാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊതുസ്ഥലത്തുവെച്ച് നടന്ന ക്രൂരമായ കത്തിക്കുത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് പോലീസ് രേഖ പറയുന്നു.

കൃത്യം നടന്ന സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഷാര്‍ജ പോലീസ് അതിവേഗം വലയിലാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.