Source :- SIRAJLIVE NEWS
ബെംഗളൂരു| കര്‍ണാടകയില്‍ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും. രാജി പിന്‍വലിച്ചെന്ന് കര്‍ണാടകത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചു. രാമലിംഗ റെഡ്ഡി പാര്‍ട്ടിയുടെ സ്വത്തെന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
രാജി ചില തെറ്റിദ്ധാരണകളുടെ പുറത്തുണ്ടായതാണെന്ന് സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു. ആഗ്രഹിച്ച വകുപ്പ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ആണ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചത്. ഇന്നലെ ബെംഗളൂരുവില്‍ ഉണ്ടായിരുന്ന രാഹുല്‍ ഗാന്ധിയുമായി ഡികെയും സിദ്ധരാമയ്യയും വിഷയം ചര്‍ച്ച ചെയ്തിരുന്നു. സംസാരിച്ച് പ്രശ്‌നം പരിഹരിക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.
എന്നാല്‍ പരിഹാരമുണ്ടാകാത്ത പക്ഷം രാജി സ്വീകരിക്കണമെന്നും രാഹുല്‍ നിലപാടെടുത്തു. ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ രണ്‍ദീപ് സുര്‍ജേവാല രാമലിംഗ റെഡ്ഡിയുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് രാജി പിന്‍വലിക്കുകയായിരുന്നു.
Content Highlights:
Karnataka Minister Ramalinga Reddy has withdrawn his resignation after resolving internal misunderstandings. AICC General Secretary Randeep Singh Surjewala confirmed that the veteran leader is an asset to the party. The resolution came after top leaders including Rahul Gandhi discussed the portfolio allocation dispute.







