Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കാത്തിനാല്‍, ശക്തമായ കാറ്റില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ വിമാനത്തില്‍ ഇടിച്ചാണ് കേടുപാട് ഉണ്ടായത്. കൂട്ടിയിടിയെ തുടര്‍ന്ന് മൂന്ന് വിമാനങ്ങളും പ്രവര്‍ത്തനരഹിതമായതാണ് റിപ്പോര്‍ട്ട്.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ ടി സി) എയര്‍ലൈനുകള്‍ക്ക് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയില്ലെന്ന പരാതിയുമായി വിമാന കമ്പനികള്‍ രംഗത്തെത്തി. വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് എയര്‍ ഇന്ത്യ നാരോ-ബോഡി വിമാനങ്ങളിലാണ് കേടുപാടുകള്‍ സംഭവിച്ചത്. സംഭവത്തില്‍ ഇതുവരെ എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.







