Home LATEST NEWS malyalam പുതിയ വാർത്ത യു എ ഇയില്‍ ഒരു മാസത്തേക്ക് പൊതുമാപ്പ്; അനധികൃത താമസക്കാര്‍ക്ക് പദവി ശരിയാക്കാം

യു എ ഇയില്‍ ഒരു മാസത്തേക്ക് പൊതുമാപ്പ്; അനധികൃത താമസക്കാര്‍ക്ക് പദവി ശരിയാക്കാം

3
0

Source :- SIRAJLIVE NEWS

ദുബൈ | വിമാന സര്‍വീസുകളിലെ തടസ്സങ്ങള്‍ കാരണം യു എ ഇയില്‍ കുടുങ്ങിയവര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ് സെക്യൂരിറ്റി (ഐ സി പി) 30 ദിവസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇത്തരത്തില്‍ അനധികൃത താമസക്കാരായവര്‍ക്ക് 30 ദിവസം കൂടി യു എ ഇയില്‍ തുടരാം. പദവി മാറ്റുകയും ചെയ്യാം.

2026 ജൂണ്‍ പത്തിന് ആരംഭിച്ച ഗ്രേസ് പിരീഡ് 2026 ജൂലൈ ഒമ്പത് വരെ തുടരും. യോഗ്യരായ വ്യക്തികള്‍ക്ക് അവരുടെ നിയമപരമായ പദവി സ്ഥിരപ്പെടുത്തുന്നതിനും യു എ ഇയില്‍ താമസം തുടരുന്നതിനും ജോലി ചെയ്യുന്നതിനും അവകാശമുണ്ട്. പിഴ കൂടാതെ രാജ്യം വിടുന്നതിനും അവസരം ലഭിക്കും. ഈ തീരുമാനത്തിന്റെ ഗുണഭോക്താക്കള്‍ അധിക നടപടികളൊന്നും സ്വീകരിക്കേണ്ടതില്ല. ജോലി അല്ലെങ്കില്‍ താമസ ആവശ്യങ്ങള്‍ക്കായി യു എ ഇയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഒരു മാസ കാലയളവില്‍ അവരുടെ പദവി സ്ഥിരപ്പെടുത്താം. അതേസമയം, രാജ്യം വിടാന്‍ ഉദ്ദേശിക്കുന്ന വ്യക്തികള്‍ക്ക് നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ടു പോകാം.

2026 മാര്‍ച്ചില്‍, യു എ ഇയില്‍ നിന്ന് പുറത്തുപോകാന്‍ കഴിയാത്ത എല്ലാ വ്യക്തികളെയും ഓവര്‍സ്റ്റേ പിഴകളില്‍ നിന്ന് ഒഴിവാക്കി. 2026 ഫെബ്രുവരി 28 മുതല്‍ വ്യോമാതിര്‍ത്തി അടച്ചിടലുകളും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കലും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കാണ് ഇത് പ്രധാനമായും ബാധകമാകുക. വിസ ഉടമകള്‍, ഡിപ്പാര്‍ച്ചര്‍ പെര്‍മിറ്റുള്ള വ്യക്തികള്‍, വിസ റദ്ദാക്കപ്പെട്ടെങ്കിലും യാത്ര ചെയ്യാന്‍ കഴിയാത്ത താമസക്കാര്‍ എന്നിവര്‍ക്കാണ് ഇളവ്.

യു എ ഇയുടെ ആഴത്തില്‍ വേരൂന്നിയ മാനുഷിക മൂല്യങ്ങളെയും അടിയന്തര ഘട്ടങ്ങളില്‍ സന്ദര്‍ശകരെയും താമസക്കാരെയും പിന്തുണക്കുന്നതിനുള്ള പ്രതിബദ്ധതയെയും ഈ മുന്‍ ഇളവ് പ്രതിഫലിപ്പിക്കുന്നുവെന്ന് അതോറിറ്റി എടുത്തുകാട്ടി. ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്നതിനും നിയമപരമായ അനുസരണ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയാണ്. വിശദ വിവരങ്ങള്‍ക്കും അനുബന്ധ നിയന്ത്രണ നടപടിക്രമങ്ങള്‍ക്കുമായി എല്ലാ ബാധിത വ്യക്തികളും ഔദ്യോഗിക ആശയവിനിമയ ചാനലുകള്‍ പിന്തുടരണമെന്ന് ഐ സി പി അഭ്യര്‍ഥിച്ചു.

Content Highlights:
The UAE government has announced a one-month amnesty scheme for illegal residents to regularize their visa status. This initiative allows individuals overstaying their visas to either modify their residency status or leave the country without facing legal penalties or fines. The grace period aims to support expats and streamline immigration procedures across the Emirates.