Home LATEST NEWS malyalam പുതിയ വാർത്ത എസ് വൈ എസ് സംസ്ഥാന നേതൃ ക്യാമ്പ് നോളജ് സിറ്റിയില്‍; സംഘാടക സമിതി രൂപവത്കരിച്ചു

എസ് വൈ എസ് സംസ്ഥാന നേതൃ ക്യാമ്പ് നോളജ് സിറ്റിയില്‍; സംഘാടക സമിതി രൂപവത്കരിച്ചു

4
0

Source :- SIRAJLIVE NEWS

നോളജ് സിറ്റി  | സമസ്ത സെന്റിനറിയുടെ ഭാഗമായി നടക്കുന്ന എസ് വൈ എസ് സംസ്ഥാന നേതൃ ക്യാമ്പിന് മര്‍കസ് നോളജ് സിറ്റി വേദിയാകും. ഈ മാസം 27, 28 തീയതികളില്‍ വലന്‍സിയ ഗലേറിയയില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.

ജാമിഉല്‍ ഫുതൂഹ് അനക്സില്‍ നടന്ന കണ്‍വന്‍ഷനില്‍ വെച്ച് സംഘാടക സമിതിക്ക് രൂപം നല്‍കി. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി, ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി, അഡ്വ. തന്‍വീര്‍ ഉമര്‍ എന്നിവരാണ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍. മജീദ് പുത്തൂര്‍(ചെയര്‍മാന്‍), ഉനൈസ് സുറൈജി കാന്തപുരം (ജനറല്‍ കണ്‍വീനര്‍), ബി സി ലുഖ്മാന്‍ ഹാജി (ഫിന.സെക്രട്ടറി), ആലിക്കുഞ്ഞി മൗലവി അലിഫ്, സയ്യിദ് ഹാഷിം ജീലാനി, ശുകൂര്‍ ഹാജി ടി ജി, യൂസുഫ് നൂറാനി, ജഅ്ഫര്‍ കൈതപ്പൊയില്‍ (വൈ. ചെയ.) മുഹമ്മദ് നൂറാനി വള്ളിത്തോട്, ഇര്‍ശാദ് നൂറാനി കരുവന്‍ പൊയില്‍, ജാഫര്‍ ഷാ വളാഞ്ചേരി, അഫ്‌സല്‍ കോളിക്കല്‍ (ജോ.കണ്‍.) എന്നിവരാണ് സംഘാടക സമിതി ഭാരവാഹികള്‍.

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ ഫിനാന്‍സ് സെക്രട്ടറി മുനീര്‍ സഅദി പൂലോട് അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി പ്രാര്‍ത്ഥന നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി കലാം മാവൂര്‍ പദ്ധതി അവതരിപ്പിച്ചു. ഇബ്റാഹീം സഖാഫി താത്തൂര്‍, ഹാമിദലി സഖാഫി പാലാഴി, മജീദ് പുത്തൂര്‍ സംസാരിച്ചു. സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി വി അഹ്മദ്കബീര്‍ സ്വാഗതവും ഉനൈസ് സുറൈജി നന്ദിയും പറഞ്ഞു.

Content Highlights: The SYS state leadership camp as part of Samastha Centenary will be held at Markaz Knowledge City on June 27 and 28. An organizing committee was formed at a convention held at Jamiul Futuh Annex. SYS State Secretary Kunhimohammed Saqafi Paravoor inaugurated the convention.