Home LATEST NEWS malyalam പുതിയ വാർത്ത കോക്‌റോച്ച് സമരം മൂന്നാം ദിവസവും തുടരുന്നു

കോക്‌റോച്ച് സമരം മൂന്നാം ദിവസവും തുടരുന്നു

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള കോക്‌റോച്ച് ജനത പാര്‍ട്ടി (സിജെപി) യുടെ സമരം പോലീസ് മുന്നറിയിപ്പ് അവഗണിച്ച് ഇന്ന് മൂന്നാം ദിവസവും തുടരുന്നു. ഇന്നലെ രാത്രി വൈകിയും ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമരം നടന്നു. പ്രതിഷേധത്തെ പിന്തുണക്കുന്ന ഇടത് വിദ്യാര്‍ഥി സംഘടനകള്‍ക്കൊപ്പം സി ജെ പി നേതാക്കള്‍ യോഗം ചേര്‍ന്നു. തുടര്‍ സമര പരിപാടികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും.

പ്രതിഷേധത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുമ്പോള്‍ എത്ര വേണമെങ്കിലും പ്രതിഷേധിച്ചോട്ടെയെന്ന നിലപാടിലാണ് ഡല്‍ഹി പോലീസ്. പ്രതിഷേധ സ്ഥലത്തെ ജലലഭ്യത തടസ്സപ്പെടുത്തരുതെന്ന് അഭിജിത്ത് ദീപ്‌കെ ഡല്‍ഹി പോലീസിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പൊലീസ് പ്രതിഷേധ സ്ഥലത്തെ തെരുവിളക്കുകള്‍ അണച്ചുവെന്നും ഭക്ഷണവും വെള്ളവും കൊണ്ടുവരുന്നത് നിയന്ത്രിച്ചുവെന്നും സി ജെ പി ആരോപിച്ചു.

പ്രതിഷേധക്കാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നവരുടെ ആധാര്‍, മേല്‍വിലാസ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നതായും സി ജെ പി ആരോപിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ എത്തുന്നവരെ തടയരുതെന്ന് സി ജെ പി ആവശ്യപ്പെട്ടു.

ജൂണ്‍ ആറിന് ജന്തര്‍ മന്തറില്‍ നടത്തിയ ആദ്യ പ്രതിഷേധത്തിന് പിന്നാലെയാണ് സിജെപി പ്രവര്‍ത്തകര്‍ വീണ്ടും ജന്തര്‍ മന്തര്‍ പ്രതിഷേധ വേദിയാക്കിയത്. ഇതിനിടെ, മുംബൈ, ബെംഗളൂരു, നാഗ്പുര്‍ അടക്കം വിവിധ നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ആണ് ജന്തര്‍ മന്തറില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് സി ജെ പി പ്രവര്‍ത്തകര്‍.

Content Highlights:
The Cockroach Janata Party continued its indefinite protest at Jantar Mantar for the third consecutive day demanding Dharmendra Pradhan’s resignation over the NEET paper leak. Left student organizations backed the protest as CJP leaders planned further programs. CJP accused Delhi Police of cutting streetlights and restricting food or water supplies.