Home LATEST NEWS malyalam പുതിയ വാർത്ത ഫറോക്ക് പഴയപാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഫറോക്ക് പഴയപാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

3
0

Source :- SIRAJLIVE NEWS

ഫറോക്ക്| കോഴിക്കോട് ഫറോക്ക് പഴയപാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കോങ്ങാട് വെസ്റ്റ്ഹില്‍ സ്വദേശി നാലുകുടി പറമ്പത്ത് സന്ധ്യ(36) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് യുവതി പാലത്തിന്റെ ഇരുമ്പ് കവചത്തിലൂടെ പുഴയിലേക്ക് എടുത്തുചാടിയത്. പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ കിലോമീറ്ററുകള്‍ മാറി ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 8.10-ന് യുവതി പുഴയിലേക്ക് ചാടുന്നത് കണ്ട ഓട്ടോ ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തുകയും അഗ്‌നിരക്ഷാ സേനയെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.

മീഞ്ചന്തയില്‍നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളും പ്രദേശത്തെ തോണിക്കാരും അധികൃതരും ചേര്‍ന്ന് രാത്രി പത്തരവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ സ്‌കൂബ ടീം നടത്തിയ വിശദമായ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Content Highlights:
The body of thirty-six-year-old Sandhya who jumped from the old Farook bridge in Kozhikode was recovered. An auto driver witnessed the incident on Sunday night and alerted the police. Following an intense search by the Meenchanda fire force and a Scuba team the body was found at Beypore harbor.