Home LATEST NEWS malyalam പുതിയ വാർത്ത പ്രതീക്ഷിച്ച മഴ കിട്ടിയില്ല: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമാണെന്ന് മന്ത്രി സണ്ണി ജോസഫ്

പ്രതീക്ഷിച്ച മഴ കിട്ടിയില്ല: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമാണെന്ന് മന്ത്രി സണ്ണി ജോസഫ്

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായെന്ന് വെദ്യുതി മന്ത്രി സണ്ണി ജോസഫ് നിയമസഭയില്‍ അറിയിച്ചു. ജൂണ്‍ 30 വരെ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നതായും അദ്ദേഹം അറിയിച്ചു. നിലവില്‍ ജൂണ്‍ 16 മുതല്‍ 30 വരെയുള്ള കാലയളവില്‍ ഏകദേശം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.

ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് വലിയ പ്രതിസന്ധി ഉണ്ടാക്കിയത്. കായിക പ്രേമികൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം  വ്യക്തമാക്കി.

വേനല്‍ക്കാലത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാനായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ‘സ്വാപ്പ്’ കരാര്‍ പ്രകാരം വാങ്ങിയ വൈദ്യുതി ജൂണ്‍ 15 മുതല്‍ തിരികെ നല്‍കേണ്ടതുണ്ട്. വൈദ്യുതി മടക്കി നല്‍കിത്തുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കി. നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights:
Electricity Minister Sunny Joseph informed the assembly that Kerala is facing a severe power crisis with a deficit of 900 MW until June 30. Delayed monsoon strength has increased daily power consumption by 10 million units. Returning swap agreement power to other states has worsened the situation.