Source :- SIRAJLIVE NEWS
തിരുവനന്തപുരം| സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. എന്നാല്‍ ബജറ്റ് ചര്‍ച്ചക്കുള്ളിലെ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
എക്‌സൈസ് മന്ത്രിയോടാണ് ചോദ്യമെന്നും അതിലെന്താണ് തെറ്റെന്നും കെഎന്‍ ബാലഗോപാല്‍ സഭയില്‍ ചോദിച്ചു. തുടര്‍ന്ന് സഭയില്‍ ബഹളമായി. അഴിമതിയാണ് നടക്കുന്നത്. എന്തിനാണ് ഭയക്കുന്നതെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. വിഷയം സബ് മിഷന്‍ ആയി ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു.
ചര്‍ച്ച ഇപ്പോള്‍ അനുവദിക്കുന്നില്ലെന്ന് സ്പീക്കര്‍ അറിയിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. എന്ത് പ്രതിഷേധമുണ്ടായാലും വാച്ച് ആന്‍ വാര്‍ഡിനെ വിളിക്കില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സ്പീക്കര്‍ ഡയസിന് താഴെയെത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.
Content Highlights:
The opposition moved an adjournment motion in the Kerala Assembly over tax concessions for low-strength liquor. Speaker Thiruvanchoor Radhakrishnan denied permission, stating it could be raised during budget discussions. This led to a heated dispute and a subsequent walkout by the opposition.




