Home LATEST NEWS malyalam പുതിയ വാർത്ത മാരുതി സ്വിഫ്റ്റ് മോഡലുകളുടെ വില വർധിപ്പിച്ചു; പുതിയ വില വിവരങ്ങൾ അറിയാം

മാരുതി സ്വിഫ്റ്റ് മോഡലുകളുടെ വില വർധിപ്പിച്ചു; പുതിയ വില വിവരങ്ങൾ അറിയാം

3
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ വില വർധിപ്പിച്ചു. 2026 ജൂൺ മുതൽ കാറുകളുടെ വില വർധിപ്പിക്കുമെന്ന് കമ്പനി കഴിഞ്ഞ മാസം തന്നെ വ്യക്തമാക്കിയിരുന്നു. നിലവിൽ പുതുക്കിയ വില വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

സ്വിഫ്റ്റ് ശ്രേണിയിലെ വി എക്സ് ഐ സി എൻ ജി, വി എക്സ് ഐ (ഒ) സി എൻ ജി, ഇസഡ് എക്സ് ഐ സി എൻ ജി എന്നീ സി എൻ ജി വേരിയന്റുകൾക്ക് ഒരേപോലെ 7,500 രൂപയാണ് വർധിപ്പിച്ചത്. വില വർധനവോടെ സ്വിഫ്റ്റ് സി എൻ ജി മോഡലുകളുടെ പ്രാരംഭ വില 7.52 ലക്ഷം രൂപയായി ഉയർന്നു. അതേസമയം വാഹനത്തിന്റെ ബേസ് വേരിയന്റിന്റെ വിലയിൽ മാറ്റമില്ലാതെ 5.79 ലക്ഷം രൂപയായി തുടരുന്നു. സി എൻ ജി ഒഴികെയുള്ള മറ്റ് വേരിയന്റുകൾക്കെല്ലാം 4,000 രൂപ വീതമാണ് വർധിപ്പിച്ചിരിക്കുന്നത്.

ഇതോടെ മാരുതി സ്വിഫ്റ്റിന്റെ എക്സ് ഷോറൂം വിലകൾ 5.79 ലക്ഷം രൂപ മുതൽ 8.84 ലക്ഷം രൂപ വരെയായി മാറി. പെട്രോൾ, സി എൻ ജി പതിപ്പുകളിൽ ലഭ്യമായ സ്വിഫ്റ്റിന് 5 സ്പീഡ് മാനുവൽ, എ എം ടി ട്രാൻസ്മിഷൻ ഓപ്ഷനുകളാണുള്ളത്.

ജൂൺ, ജൂലൈ മാസങ്ങളിൽ മാരുതിക്ക് പുറമെ ടാറ്റ മോട്ടോഴ്സ്, ബി വൈ ഡി, ബി എം ഡബ്ല്യു, കിയ തുടങ്ങിയ പ്രമുഖ നിർമാതാക്കളും വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷത്തിനിടെ നാല് തലമുറകളിലായി 30 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ട സ്വിഫ്റ്റ്, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്കുകളിൽ ഒന്നാണ്.

Content Highlights

Maruti Suzuki has officially updated the prices of the Swift hatchback in India, implemented from June 2026. The CNG variants saw a uniform hike of Rs. 7,500, making the CNG range start from Rs. 7.52 lakh. Other variants became dearer by Rs. 4,000, while the base model price remains at Rs. 5.79 lakh.