Home LATEST NEWS malyalam പുതിയ വാർത്ത ഡല്‍ഹിയില്‍ 11കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ 11കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ മെഹ്റോളിയില്‍ 11കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഗുരുഗ്രാമിലെ വനമേഖലയില്‍ എത്തിച്ചാണ് കൊടും ക്രൂരത. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കുടുംബത്തോടൊപ്പം നടപ്പാതയില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. ബിഹാര്‍ സ്വദേശികളാണ് കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പോലീസിന് വിവരം ലഭിക്കുകയായിരുന്നു.സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കണ്ടെത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരം അറിയുന്നത്.

പ്രതിയില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിക്കു സമീപമുള്ള വനമേഖലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ കുടുംബം നേരത്തെ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. കൂലിപ്പണിക്കാരായ രക്ഷിതാക്കള്‍ക്ക് വരുമാനം കുറഞ്ഞതോടെ വാടക കൊടുക്കാന്‍ കഴിയാതെ അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. പിന്നീട് തെരുവില്‍ കഴിയേണ്ടി വരികയായിരുന്നു.

Content Highlights:
An 11-year-old girl was kidnapped from a Delhi footpath, raped, and brutally murdered. Her body was recovered from a forest area near the Delhi-Gurugram border. Police arrested the accused after tracking him down via CCTV footage.