Home LATEST NEWS malyalam പുതിയ വാർത്ത ഇജാസത്ത് ജല്‍സയും ആശൂറാ പ്രാര്‍ത്ഥനാ സദസ്സും നാളെ ജാമിഉല്‍ ഫുതൂഹില്‍

ഇജാസത്ത് ജല്‍സയും ആശൂറാ പ്രാര്‍ത്ഥനാ സദസ്സും നാളെ ജാമിഉല്‍ ഫുതൂഹില്‍

3
0

Source :- SIRAJLIVE NEWS

നോളജ് സിറ്റി| ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ മുഹര്‍റം 10ന് നടന്നുവരാറുള്ള ആശൂറാ ആത്മീയ സംഗമം  നാളെ ജാമിഉല്‍ ഫുതൂഹില്‍. ഉച്ചക്ക് 1.30ന് ആരംഭിക്കുന്ന സംഗമം നോമ്പ് തുറയോടെയാണ് സമാപിക്കുന്നത്. ഓണ്‍ലൈനായും ഓഫ്‌ലൈനായും ലോക പ്രശസ്ത ആലിമീങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സംബന്ധിക്കും.

ജുമുഅ നിസ്‌കാരാനന്തരം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ ഹിജ്‌റ പ്രഭാഷണത്തോടെയാണ് സംഗമം തുടങ്ങുന്നത്. ഇജാസത്ത് കൈമാറ്റം, ഖതമു ദലാഇലുല്‍ ഖൈറത്ത്, സൂറത്തുല്‍ വാഖിഅ പാരായണം, ആശൂറാ പ്രത്യേക ദിക്ര്‍ മജ്ലിസ്,  വിര്‍ദ്ദുല്ലത്വീഫ് തുടങ്ങിയവ നടക്കും.

സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന് പുറമെ, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍, സയ്യിദ് അബ്ദു റഹ്‌മാന്‍ ബാഫഖി, സയ്യിദ് സകരിയ അടിവാരം, സയ്യിദ് ശിഹാബുദ്ദീന്‍ അമാനി, സയ്യിദ് പി എം എസ് ആറ്റക്കോയ  തങ്ങള്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നേതൃത്വം നല്‍കും.

Content Highlights:
The annual Ashura spiritual gathering on Muharram 10 will be held tomorrow at Jamia Al Futouh in Markaz Knowledge City under the guidance of Indian Grand Mufti Kanthapuram AP Aboobacker Musliyar. The event begins at 1:30 PM with a Hijra speech and concludes with an Iftar fasting break. Renowned global scholars and prominent Sayyids will lead various prayer sessions offline and online.