Source :- SIRAJLIVE NEWS
പത്തനംതിട്ട | ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ വിഷയം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ച് അബിന്‍ വര്‍ക്കി കോടിയാട്ട് എംഎല്‍എ.യുവാക്കളടക്കം നിരവധി പേരാണ് തട്ടിപ്പിന് ഇരയാവുന്നത്. വെര്‍ച്വല്‍ അറസ്റ്റുകളുടെ ഘോഷയാത്രയാണ് ഉണ്ടാവുന്നത്. ഇ-ചെല്ലാന്റെ പേരില്‍ പോലും തട്ടിപ്പ് നടത്തുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഓണ്‍ലൈന്‍തട്ടിപ്പ് തടയുന്നതിന് സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണം. പുതിയ സാങ്കേതിക വിദ്യയുടെ സഹോയത്തോടെയും തട്ടിപ്പ് നടത്തുകയാണെന്നും അബിന്‍ വര്‍ക്കി കോടിയാട്ട് എം എല്‍ എ ആഭ്യന്തര- വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തലയോട് സബ്മിഷനില്‍ ഉന്നയിച്ചു.
അതേ സമയം വിഷയം അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നും ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനായി സമഗ്ര പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നും തട്ടിപ്പിനായുണ്ടാക്കിയ 5857 വ്യാജ ലോണ്‍ വെബ്സൈറ്റുകള്‍ നീക്കിയെന്നും ആഭ്യന്തര- വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കി.
Content Highlights: MLA Abin Varkey Kodiyattu raised the rising issue of online financial fraud and virtual arrests in the state assembly. Home Minister Ramesh Chennithala replied that the situation is critical and a comprehensive plan will be announced soon. He added that 5857 fake loan websites have already been removed.




