Source :- SIRAJLIVE NEWS
തിരുവനന്തപുരം | ലഹരിക്കായി അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് നാവില്‍ കൊത്തിക്കുന്ന രീതിയുണ്ടെന്ന തന്റെ പരാമര്‍ശം പിന്‍വലിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഡോ. ഷിംന അസീസ് ഇക്കാര്യത്തില്‍ ചൂണ്ടിക്കാട്ടിയ തിരുത്ത് അംഗീകരിക്കുന്നുവെന്നും ചെന്നിത്തല ഫേസ് ബുക്കില്‍ കുറിച്ചു.
വിഷപ്പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് പറഞ്ഞത് വസ്തുതാപരമായി ശരിയല്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
രക്തത്തെ നേരിട്ട് ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ലെന്നും ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാകുകയില്ലെന്നും ഡോ. ഷിംന ചൂണ്ടിക്കാട്ടിയിരുന്നു. മൂര്‍ഖനും വെള്ളിക്കെട്ടനും ഒക്കെയാണ് ലഹരിക്കാര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതെന്നും അവയെക്കൊണ്ട് കൊത്തിച്ചാലും മരിച്ചു പോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ പരാമര്‍ശം ചെന്നിത്തല തിരുത്തിയത്. തൂഫാന്‍ വാരിയറാകാന്‍ ഡോ. ഷിംന അസീസിനെ ഹൃദയപൂര്‍വം ക്ഷണിക്കുന്നതായും ചെന്നിത്തല അറിയിച്ചു.
Content Highlights:
Congress leader Ramesh Chennithala has rectified his controversial statement regarding people getting bitten by vipers for drug addiction. He clarified his remarks during a recent public interaction, ensuring the correct context was conveyed. The initial statement had gained significant attention.




