Home LATEST NEWS malyalam പുതിയ വാർത്ത മലക്കപ്പാറ വ്യൂ പോയിന്റില്‍ നിന്നും കൊക്കയിലേക്ക് വീണ വിനോദ സഞ്ചാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി

മലക്കപ്പാറ വ്യൂ പോയിന്റില്‍ നിന്നും കൊക്കയിലേക്ക് വീണ വിനോദ സഞ്ചാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി

3
0

Source :- SIRAJLIVE NEWS

തൃശൂര്‍ |  അതിര്‍ത്തി മേഖലയായ മലക്കപ്പാറ തോട്ടാപുര വ്യൂ പോയിന്റില്‍ നിന്നും കാഴ്ചകള്‍ കാണുന്നതിനിടെ കാല്‍തെന്ന് 30 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് വീണ വിനോദസഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി. മലക്കപ്പാറ പോലീസിന്റെയും വനംവകുപ്പിന്റെയും ഒരു ടൂറിസ്റ്റ് ബസ് ഡ്രൈവറുടെയും അതിസാഹസികമായ ഇടപെടലാണ് വിനോദ സഞ്ചാരിക്ക് രക്ഷയായത്. മുള്ളശ്ശേരി പഞ്ചായത്തിലെ പെരുവള്ളൂര്‍ കാരമക്കല്‍ വീട്ടില്‍ അര്‍ജുന്‍(55)ആണ് അപകടത്തില്‍പ്പെട്ടത്.

മണിക്കൂറുകള്‍ നീണ്ട ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അര്‍ജുനെ സുരക്ഷിതമായി മുകളിലെത്തിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. അബദ്ധത്തില്‍ കാല്‍ വഴുതി കൊക്കയിലേക്ക് വീണ അര്‍ജുന്റെ നിലവിളി കേട്ടതോടെ സമീപത്തുണ്ടായിരുന്ന മറ്റ് സന്ദര്‍ശകര്‍ മലക്കപ്പാറ പോലീസിലും വനംവകുപ്പിലും വിവരമറിയിക്കുകയായിരുന്നു.മഴ പെയ്ത് വഴുവഴുപ്പുള്ളതും കടുത്ത അപകടസാധ്യത നിറഞ്ഞതുമായ പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്ക് ഇറങ്ങുക എന്നത് ഏറെ ശ്രമകരമായിരുന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ അനുരാജും പോലീസിനൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.യാതൊരുവിധ ആധുനിക സുരക്ഷാ സന്നാഹങ്ങളും ലഭ്യമാകാതിരുന്നിട്ടും വടം മാത്രം ഉപയോഗിച്ച് ഇവര്‍ അതിസാഹസികമായി 30 അടി താഴ്ചയിലേക്ക് ഇറങ്ങിച്ചെന്നു. വീഴ്ചയുടെ ആഘാതത്തില്‍ ശരീരമാകെ പരുക്കേറ്റ നിലയിലായിരുന്നു അര്‍ജുന്‍. ഏറെ പണിപ്പെട്ടാണ് ഇവര്‍ അര്‍ജുനെ വടത്തില്‍ ബന്ധിച്ച് സുരക്ഷിതമായി മുകളിലേക്ക് എത്തിച്ചത്. തുടര്‍ന്ന് പ്രാഥമിക അടിയന്തര ശുശ്രൂഷകള്‍ നല്‍കിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: A 55 year old tourist named Arjun was rescued after falling into a 30 feet deep gorge at Malakkappara viewpoint. Malakkappara police, forest officials, and a tourist bus driver successfully completed the risky operation using only ropes. The injured tourist was safely brought up and hospitalized.