Home LATEST NEWS malyalam പുതിയ വാർത്ത പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

2
0

Source :- SIRAJLIVE NEWS

പത്തനംതിട്ട|പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച സംഭവത്തില്‍ കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍പഴ്‌സണ്‍ കെ വി മനോജ് കുമാര്‍ സ്വമേധയാ കേസെടുത്തത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേരും പ്രായപൂര്‍ത്തിയായ രണ്ടുപേരുമാണ് കസ്റ്റഡിയിലായത്. ഇതില്‍ ഒരു പെണ്‍കുട്ടിയും ഉണ്ട്. പതിമൂന്നുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. പീഡനത്തിന് വഴിയൊരുക്കിയ പ്രതി പട്ടികയില്‍ ഉള്ള പെണ്‍കുട്ടിയെ കേന്ദ്രീകരിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

സംഭവത്തില്‍ കൂടല്‍ പോലീസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചുവെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ പോലീസിന്റെ വിശദ പരിശോധന ആരംഭിച്ചിട്ടുണ്ട്. അന്വേഷണം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

Content Highlights:
The Kerala State Commission for Protection of Child Rights has registered a suo motu case regarding the abuse of a 13-year-old girl in Pathanamthitta. Six individuals including classmates have been taken into custody by the Koodal police following two FIRs. The investigation is being monitored directly by the District Police Chief.