Home LATEST NEWS malyalam പുതിയ വാർത്ത തിരുവനന്തപുരം- കണ്ണൂർ: അതിവേഗ റെയിൽ പദ്ധതി രൂപരേഖ കൈമാറി

തിരുവനന്തപുരം- കണ്ണൂർ: അതിവേഗ റെയിൽ പദ്ധതി രൂപരേഖ കൈമാറി

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | തിരുവനന്തപുരം- കണ്ണൂർ അതിവേഗ റെയിൽ പദ്ധതിയുടെ രൂപരേഖ ഇ ശ്രീധരൻ സർക്കാർ നിയോഗിച്ച നാലംഗ കമ്മിറ്റിക്ക് കൈമാറി. പദ്ധതിയുടെ ആകെ ചെലവ് 60,000 കോടിയാണ്. സിയാൽ മോഡലിൽ ധനസമാഹരണം നടത്തണമെന്ന് റിപോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ആഴ്ചക്കുള്ളിൽ റിപോർട്ട് സമർപ്പിക്കാനാണ് സമിതിയോട് സർക്കാർ നിർദേശിച്ചിരിക്കുന്നത്.

കമ്മിറ്റി തങ്ങൾക്ക് ലഭിച്ച നിർദേശങ്ങൾ സൂക്ഷ്മപരിശോധന നടത്തി അടുത്തയാഴ്ച തന്നെ പദ്ധതി സ്വീകരിക്കാനാവുമോ എന്ന് സർക്കാറിന് റിപോർട്ട് നൽകും. പദ്ധതിയുടെ 40 ശതമാനം തുക ക്രൗഡ് ഫണ്ടിംഗിലൂടെ കണ്ടെത്തണം. ഇത്തരത്തിൽ 24,000 കോടി സമ്പാദിക്കാൻ കഴിയുമെന്ന വിശ്വാസമാണ് ഇ ശ്രീധരൻ പ്രകടിപ്പിക്കുന്നത്. 18,360 കോടി കേന്ദ്രവും 17,640 കോടി സംസ്ഥാന സർക്കാറും വഹിക്കണമെന്നും റിപോർട്ടിൽ വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാറിന്റെ സഹകരണം പദ്ധതിക്ക് നിർണായകമാണ്.

ശ്രീധരൻ സമർപ്പിച്ച പദ്ധതി ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ പദ്ധതിയായാണ് സർക്കാർ പരിശോധിക്കുന്നത്. തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂർ മുണ്ടയാട് വരെ 473.20 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപ്പാത സംബന്ധിച്ച് നൂറിന് മുകളിൽ ചോദ്യങ്ങൾ വിദഗ്ധസമിതി ഡൽഹി മെട്രോ റെയിൽ കോർപറേഷനോട് ഉന്നയിച്ചിരുന്നു. 473.20 കിലോമീറ്റർ ദൂരത്തിനിടയിൽ 23 സ്‌റ്റേഷനുകൾ നിർദേശിച്ചിരിക്കുന്നത് അതിവേഗ ട്രെയിനിന്റെ വേഗതയെ ബാധിക്കില്ലേ എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. വേഗത കുറയ്ക്കാതെ സർവീസ് നടത്താനുള്ള പോംവഴികൾ ആരാഞ്ഞിട്ടുണ്ട്. നിർദേശിക്കപ്പെട്ടിരിക്കുന്ന സ്റ്റാൻഡേർഡ് ഗേജ് പാതക്ക് അനുയോജ്യമായ സിഗ്‌നലിംഗ് സംവിധാനം ഏതാണെന്നും രാജ്യത്ത് ഇത്തരം സിഗ്‌നലിംഗ് വിജയകരമായി പരീക്ഷിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. 6.5 കിലോമീറ്റർ നീളമുള്ള തുരങ്കം നിർമിക്കേണ്ടിവരുമെന്ന ഇ ശ്രീധരന്റെ നിർദേശം എത്രത്തോളം പ്രായോഗികമാണെന്നും അന്വേഷിക്കുന്നു.

പദ്ധതി ലാഭകരമാകാൻ ഒരാളിൽ നിന്ന് ഈടാക്കേണ്ടി വരുന്ന ഏകദേശ ടിക്കറ്റ് നിരക്ക് എത്രയായിരിക്കുമെന്ന ചോദ്യവും വിദഗ്ധ സമിതി ഉന്നയിക്കുന്നുണ്ട്. പ്രതിദിനം എത്ര യാത്രക്കാർ ഉണ്ടാകുമെന്നാണ് ഡി എം ആർ സി പ്രതീക്ഷിക്കുന്നത് എന്നതാണ് മറ്റൊരു ചോദ്യം.
പാത കടന്നുപോകുന്ന കോട്ടയം, ആലപ്പുഴ, എറണാകുളം തുടങ്ങിയ തീരദേശ/തണ്ണീർത്തട മേഖലകളിൽ തൂണുകൾ നിർമിക്കുമ്പോൾ ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും സമിതിയുടെ അന്വേഷണ പരിധിയിലുണ്ട്. ഗതാഗത വകുപ്പ് (റെയിൽവേയ്‌സ്) സെക്രട്ടറി ജെ വിനയൻ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് ശ്രീധരന്റെ പദ്ധതി രൂപരേഖ പരിശോധിക്കുക. ധനകാര്യ വിദഗ്ധനായ ഡോ. സി വീരമണിയും സാങ്കേതിക വിദഗ്ധനായി ഇ ശ്രീധരനും സമിതിയിലുണ്ട്.

Content Highlights: E Sreedharan submitted the 60,000 crore rupees Thiruvananthapuram-Kannur high-speed rail proposal to a government panel. The project suggests a CIAL-model crowdfunding approach to secure 40 percent of the funds. A four-member expert committee will submit its evaluation report within three weeks.