Home LATEST NEWS malyalam പുതിയ വാർത്ത മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; മുന്‍സിഫ് കോടതിയുടെ നടപടികള്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; മുന്‍സിഫ് കോടതിയുടെ നടപടികള്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി

3
0

Source :- SIRAJLIVE NEWS

കൊച്ചി |  മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി . ഒരു വര്‍ഷത്തേക്കാണ് സ്റ്റേ .ഒരു വര്‍ഷത്തിനുള്ളില്‍ പുനരധിവാസം പൂര്‍ത്തിയാക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ.

ഈ കാലയളവില്‍ കുടുംബങ്ങള്‍ക്ക് വീടു വച്ച് നല്‍കാമെന്നാണ് ധാരണ. അതേസമയം, കോടതി വിധി അനുസരിച്ച് അഭിഭാഷക കമ്മീഷന്‍ കുടിയൊഴിപ്പിക്കാന്‍ എത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

2023 മുതല്‍ നിരവധി തവണ കുടിയൊഴിപ്പിക്കല്‍ ശ്രമം നടന്നിരുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കാളുകുറുമ്പന്‍ തന്റെ 2.65 ഏക്കര്‍ ഭൂമി അന്യായമായി കയ്യേറിയെന്നു കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരന്‍ നായര്‍ 58 വര്‍ഷം മുമ്പ് നല്‍കിയ കേസാണ് സംഭവങ്ങള്‍ക്കാധാരം. കേസ് പിന്നീട് സുപ്രീം കോടതി വരെയെത്തുകയും ഹരജിക്കാരന് അനുകൂലമായി വിധിയുണ്ടാവുകയും ചെയ്തിരുന്നു.

തുടര്‍ന്നായിരന്നു കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇത് സംഘര്‍ഷത്തിലെത്തിയതോടെ സര്‍ക്കാര്‍ ഇടപെടുകയും വിഷയത്തില്‍ ഇരുഭാഗവുമായും ചര്‍ച്ച നടത്തുകയുമായിരുന്നു. മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് വിഷയത്തില്‍ സമവായമുണ്ടത്

Content Highlights: The Kerala High Court has stayed the Perumbavoor Munsiff Court’s eviction proceedings at Malayidamthuruthu for one year. The stay was granted based on an agreement to complete the rehabilitation of affected families within this period. The issue stems from a 58-year-old land dispute case.