Home BUSINESS NEWS MALYALAM പ്രദീപ് രംഗനാഥൻ അഭിനയത്തിനും സംവിധാനത്തിനും പിന്നാലെ നിർമ്മാണ രംഗത്തേക്കും; നായിക മമിത

പ്രദീപ് രംഗനാഥൻ അഭിനയത്തിനും സംവിധാനത്തിനും പിന്നാലെ നിർമ്മാണ രംഗത്തേക്കും; നായിക മമിത

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ യുവതാരം പ്രദീപ് രംഗനാഥൻ അഭിനയത്തിനും സംവിധാനത്തിനും പിന്നാലെ നിർമ്മാണ രംഗത്തേക്കും ചുവടുവെക്കുന്നു. താരത്തിന്റെ പുതിയ നിർമ്മാണ കമ്പനിയായ ‘പ്രദീപ് രംഗനാഥൻ ഷോ’ നിർമ്മിക്കുന്ന ആദ്യ സിനിമയുടെ തകർപ്പൻ പ്രൊമോ വീഡിയോ പുറത്തുവിട്ടു.

മലയാളി പ്രേക്ഷകരുടെ പ്രിയതാരം മമിത ബൈജുവാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ആറ് യുവ സംവിധായകർ ഒത്തുചേർന്ന് ‘ദി ആൽഫ ടീം’ എന്ന പേരിലാണ് ഈ വേറിട്ട ചിത്രം ഒരുക്കുന്നത് എന്ന വലിയ പ്രത്യേകതയും ഇതിനുണ്ട്.

ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച ‘ഡ്യൂഡ്’ എന്ന ചിത്രത്തിന് ശേഷം പ്രദീപും മമിതയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ജനപ്രിയ താരം അശ്വന്ത് മാരിമുത്തു, സ്വാസിക, ശിവാജി സോന്തിനേനി, അനാമിക മഹി, ലിസി ആൻ്റണി തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ തരംഗമായ ‘ആസ കൂട’ എന്ന ഇൻഡിപെൻഡന്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണവും പ്രദീപ് ഇ. രാഗവ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അശ്വിൻ ലാറയാണ്.