Source :- SIRAJLIVE NEWS
സുല്‍ത്താന്‍ ബത്തേരി | വയനാട് മേപ്പാടിയിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് വിവിധ ദൗത്യസംഘങ്ങളും സേനയും നാട്ടുകാരുമെല്ലാം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ ഡി ആര്‍ എഫ് ) 70 അംഗങ്ങളടങ്ങുന്ന രണ്ട് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍ ഡി ആര്‍ എഫ് ഓപറേഷന്‍സ് ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദുരന്ത സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്ന് പുറത്തെടുക്കാനാണ് ശ്രമം. തിരച്ചില്‍ ത്വരിതവും ഫലപ്രദവുമാക്കുന്നതിനായി രണ്ട് കെഡാവര്‍ നായകളെ സംഭവ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. തിരച്ചില്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് കെഡാവര്‍ നായ്ക്കളെയും മണ്ണിനടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ ‘മൂവ്‌മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’ ദൗത്യസംഘം ഉപയോഗിക്കുന്നുണ്ട്.
Content Highlights:
Rescue operations have been intensified following the devastating landslide disaster in Kalladi. Specialized rescue teams have deployed highly trained kadavar dogs to locate victims under the debris. Advanced technological tools like movement locating cameras are also being used in the search.




